|    Jun 21 Thu, 2018 6:34 am
FLASH NEWS

സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ക്കു പരിക്ക്

Published : 7th October 2017 | Posted By: fsq

 

കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലായിയില്‍ സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച് 20 ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും  തലശ്ശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 3.30ഓടെ കൂത്തുപറമ്പ്-നിടുംപൊയില്‍ റോഡില്‍ പാലായിയിലാണ് സംഭവം. തലശ്ശേരി-കൊട്ടിയൂര്‍ റൂട്ടിലോടുന്ന ശ്രേയസ് ബസ്സും കുത്തുപറമ്പ്-ഇടുമ്പ റൂട്ടിലോടുന്ന  തീര്‍ഥം ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിറയെ യാത്രക്കാര്‍ ഇരു ബസ്സുകളിലും ഉണ്ടായിരുന്നു. കോളയാട്ടെ പോള്‍ ബോബന്‍, വട്ടോളിയിലെ കെ ജിജേഷ്, മാനന്തേരിയിലെ കെ കെ രാഘവന്‍, കൊട്ടിയൂരിലെ മേരി സബാസ്റ്റ്യന്‍, അമ്പായത്തോട്ടിലെ വല്‍സ ജോസ്, ചെണ്ടയാട്ടെ സത്യന്‍, ഡോ. ബിന്‍സി തുടങ്ങിയവരാണ് കുത്തുപറമ്പ് ഗവ. ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍പ്പെട്ട ബസ്സുകള്‍ കൂത്തുപറമ്പ് പോലിസ് കസ്റ്റഡിയിലെടുത്തു. അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss