|    Jan 19 Thu, 2017 5:39 am
FLASH NEWS

സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്കില്‍ ജനം വലഞ്ഞു

Published : 10th August 2016 | Posted By: SMR

വൈക്കം: സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കില്‍ യാത്രക്കാരും വിദ്യാര്‍ഥികളും വലഞ്ഞു. തിങ്കളാഴ്ച സ്‌കൂളിലേക്കു പോയ പെണ്‍കുട്ടിയ്ക്കു കണ്‍സഷന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് സമരത്തിന് കാരണം. രാവിലെയുണ്ടായ സംഭവം വിദ്യാര്‍ഥിനി വീട്ടിലെത്തിയ ശേഷം മാതാപിതാക്കളോട് പറഞ്ഞു. ഇതു ചോദ്യം ചെയ്യാന്‍ നാട്ടുകാര്‍ വൈകീട്ട് ചെമ്പില്‍ എത്തുകയും ബസ് തടഞ്ഞുവയ്ക്കുകയും ചെയ്തു.
പിന്നീട് ഉണ്ടായ തര്‍ക്കത്തില്‍ വൈക്കം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിറ്റില്‍ റാണി ബസിലെ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. സംഭവമറിയാതെ രാവിലെ പണി സ്ഥലത്തേക്കും, സ്‌കൂളുകളിലേക്കും പോവാനെത്തിയ തൊഴിലാളികളും വിദ്യാര്‍ഥികളും വലയുകയായിരുന്നു.
പലരും ബസ് സ്റ്റോപ്പുകളില്‍ എത്തി മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് സ്വകാര്യ ബസ് സമരത്തെ കുറിച്ച് അറിയുന്നത്. വെച്ചൂര്‍, ടി വി പുരം, മൂത്തേടത്തുകാവ്, ചെമ്മനത്തുകര, പാലാംകടവ്, ചെമ്മനാകരി, വെള്ളൂര്‍, ഇറുമ്പയം പ്രദേശങ്ങളിലുള്ളവരെയാണ് സമരം കൂടുതലായി ബാധിച്ചത്. കാരണം ഈ ഭാഗങ്ങളിലേക്ക് വിരലിലെണ്ണാവുന്ന കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. സ്വകാര്യ ബസ് തൊഴിലാളികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്ക് തടയിടുവാന്‍ അധികാരികള്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തണമെന്ന് തൊഴിലാളി യൂനിയനുകള്‍ സംയുക്തമായി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക