|    Jul 17 Tue, 2018 11:18 am
FLASH NEWS

സ്വകാര്യ ബസ്സുകളുടെ അമിത വേഗത കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഭീഷണി

Published : 23rd September 2017 | Posted By: fsq

 

പന്തളം: സകാര്യ ബസ്സുകളുടെ അമിത വേഗത കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും കടുത്ത ഭീഷണിയുര്‍ത്തുന്നു. സമയബന്ധിതമല്ലാത്ത ട്രിപ്പുകളും മല്‍സര ഓട്ടങ്ങളുമാണ് ജീവനു ഭീഷണിയാവുന്നത്. ട്രാഫിക്ക് നിയമങ്ങള്‍ പാടെ അവഗണിക്കുന്നതും അനധികൃത പാര്‍ക്കിങും അമിത വേഗതയും നിമിത്തം സ്വകാര്യ ബസ്സുകളെടുത്തത് നിരവധി ജീവനുകള്‍. പന്തളത്തെ ഗതാഗതക്കുരുക്കിന് പ്രധാന കാരണവും സ്വകാര്യ ബസ്സുകളുടെ അനധികൃത പാര്‍ക്കിങ് ആണെന്ന് പന്തളം നഗരസഭ ട്രാഫിക്ക് ഉപദേശക സമിതിയും കണ്ടെത്തിയിരുന്നു. എന്നാല്‍ ട്രാഫിക്ക് ഉപദേശക സമിതിയില്‍ പരിഹാര നിര്‍ദേശങ്ങള്‍ ചര്‍ച്ച ച്യ്യപ്പെട്ടതല്ലാതെ നടപ്പാക്കുന്നതിന് നഗരസഭയ്്ക്കു കഴിഞ്ഞിട്ടില്ല. തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിലുണ്ടാകുന്ന കാലതാമസം അപകടങ്ങളുടെ തോത് ക്രമാതീതമായ നിരക്കില്‍ ഉയര്‍ത്തുന്നു. എംസി റോഡിലും പ്രധാന ട്രാഫിക്ക് പോയിന്റുകളിലും അമിത വേഗത നിയന്ത്രിക്കാന്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങള്‍ക്കു കുറവില്ല. മാവേലിക്കര, പത്തനംതിട്ട, പന്തളം കുളനട, പന്തളം കുരമ്പാല റൂട്ടിലുമാണ് സ്വകാര്യ ബസ്സുകള്‍ അമിത വേഗത്തിലുള്ള ഓട്ടം നടത്തുന്നത്. മാവേലിക്കര, പത്തനംതിട്ട, കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസുമായുള്ള മല്‍സര ഓട്ടവും നിത്യസംഭവമാണ്. കാമറ പോയിന്റുകളില്‍ വേഗത കൃത്യമായും നിയന്ത്രിക്കുന്ന പ്രവണത ഏറി വരുന്നതും നടപടി സ്വീകരിക്കുന്നതിനു അധികൃതര്‍ക്കു കഴിയാതെ വരുന്നു.               ട്രാഫിക്ക് ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ അമിത വേഗതയും മല്‍സര ഓട്ടവും നിയന്ത്രിക്കാനാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss