|    Mar 23 Thu, 2017 11:55 pm
FLASH NEWS

സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ക്ക് പരിക്ക്

Published : 7th April 2016 | Posted By: SMR

കോതമംഗലം: സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് പരിക്ക്.
മുവാറ്റുപുഴ ആവോലി മണിമലകുടി ജോണിയുടെ മകന്‍ ജെസ്‌വിന്‍, വാഴക്കുളം പൂനാര്‍കുന്നേല്‍ മാത്യുവിന്റെ മകന്‍ നൈജോ എന്നിവര്‍ക്കാണ് പരിക്ക്. ബുധനാഴ്ച ഉച്ചയോടെ മാതിരപ്പിള്ളി ക്ഷേത്ര പടിക്ക് സമീപമായിരുന്നു അപകടം.
മുവാറ്റുപുഴയില്‍നിന്നും കോതമംഗലത്തേക്ക് വരികയായിരുന്ന ബൈക്കും എതിര്‍ ദിശയില്‍ വരികയായിരുന്ന സ്വകാര്യ ബസ്സും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് നിശേഷം തകര്‍ന്നു. പരിക്കേറ്റ ഇരുവരെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം ആലുവയിലെ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരും അപകടനില തരണം ചെയ്തു വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

(Visited 57 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക