|    Aug 14 Tue, 2018 7:50 pm
FLASH NEWS

സ്വകാര്യ ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് ഒമ്പതു പേര്‍ക്കു പരിക്ക്‌

Published : 10th August 2018 | Posted By: kasim kzm

വടകര: ദേശീയപാതയില്‍ ചോമ്പാല്‍ ബ്ലോക്ക് ഒഫീസിനു സമീപം ബസും, പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു 9 പേര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച്ച കാലത്ത് പതിനൊന്നോടെയാണ് അപകടം. പരിക്കേറ്റ പിക്കപ്പ് വാന്‍ െ്രെഡവര്‍ ശരത്ത് ലാല്‍ മുഴപ്പിലങ്ങാടിനെ വടകര സ്വകാര്യ ആശുപത്രിയിലും, ബസ് യാത്രക്കാരായ കണ്ണൂക്കര നുര്‍സന കണ്ണുവയല്‍ കുനിയില്‍, തോടന്നൂര്‍ പുത്തന്‍ പുരയില്‍ സരിഗ, ശോഭ തോടന്നൂര്‍, രേഖ കീഴ്പയ്യൂര്‍, ബീന ഇരിങ്ങത്ത്, വടകര കടുവാനത്ത് ശോഭ, ഷബിന്‍ വടവന്നുര്‍ എന്നിവരെ മാഹി സര്‍്ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോഴിക്കോട് ഭാഗത്ത് നിന്ന് അമിതവേഗതയില്‍ തലശേരിക്ക് പോകുകയായിരുന്ന ബസും, എതിര്‍ ദിശയില്‍ നിന്നു വന്ന പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ െ്രെഡവര്‍ ശരത്ത് ലാലിനെ ഏറെ പണിപ്പെട്ടു പോലീസും, ഫയര്‍ ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസം ഉണ്ടായി. അപകടം നടന്നയുടന്‍ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss