|    Oct 16 Tue, 2018 7:53 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്വകാര്യ ബസ്ചാര്‍ജ് വര്‍ധന : പഠിക്കാന്‍ സമിതിയെ ചുതലപ്പെടുത്തുമെന്ന് മന്ത്രി

Published : 12th September 2017 | Posted By: fsq

 

തിരുവനന്തപുരം: ബസ്ചാര്‍ജ് വര്‍ധനവിനെക്കുറിച്ച് പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതായി ഗതാഗതമന്ത്രി തോമസ്ചാണ്ടി അറിയിച്ചു. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ ഈമാസം 14 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ അറിയിപ്പ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സമരത്തില്‍നിന്ന് ബസ് ഉമടകളും ബന്ധപ്പെട്ട സംഘടനകളും പിന്‍മാറണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നു ഈമാസം 14 മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഡീസല്‍ വില വര്‍ധിച്ചതിനെ തുടര്‍ന്നാണ് നിരക്കുവര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്. വിഷയത്തെക്കുറിച്ച് പഠിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നല്‍കുന്ന മുറയ്ക്ക് തീരുമാനമെടുക്കാമെന്നും സമരത്തില്‍നിന്നു പിന്‍മാറണമെന്നുമുള്ള ഗതാഗത മന്ത്രിയുടെ നിര്‍ദേശം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ബസ്സുടമകളുടെ കോണ്‍ഫെഡറേഷന്‍ യോഗം അംഗീകരിച്ചതായി ചെയര്‍മാന്‍ ലോറന്‍സ് ബാബു അറിയിച്ചു.വിദ്യാര്‍ഥികളുടേതടക്കം ബസ്ചാര്‍ജ് വര്‍ധിപ്പിക്കുക. ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സുകളുടെ ദൂരപരിധി 140 കിലോമീറ്ററായി നിജപ്പെടുത്താനുളള തീരുമാനം പുനപ്പരിശോധിക്കുക. വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക. പെട്രോളിയം ഉല്‍പന്നങ്ങളെയും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരിക. ഇന്‍ഷുറന്‍സ് പ്രീമയം തുക വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളാണ് ബസ്സുടമകള്‍ ഉന്നയിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കാമെന്നും ആവശ്യങ്ങളിന്‍മേല്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ റിപോര്‍ട് തേടാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും ലോറന്‍സ് ബാബു പറഞ്ഞു. ഒക്ടോബര്‍ അഞ്ചിനുള്ളില്‍ തീരുമാനം വേണമെന്നാണു സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നതെന്നും അല്ലാത്തപക്ഷം അഞ്ചു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss