|    Apr 30 Sun, 2017 12:40 pm
FLASH NEWS

സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്: യാത്രക്കാര്‍ വലഞ്ഞു

Published : 8th November 2016 | Posted By: SMR

അഞ്ചല്‍: സ്വകാര്യ ബസിലെ കണ്ടക്ടറെ മര്‍ദ്ദിച്ചവര്‍ക്കെതിരേപോലിസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് അഞ്ചല്‍-ചടയമംഗലം- പള്ളിക്കല്‍ റൂട്ടില്‍ ഇന്നലെ രാവിലെ മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി. രണ്ടുദിവസത്തെ അവധികഴിഞ്ഞുള്ള ദിവസമായതിനാല്‍ രാവിലെ മുതല്‍ വിവിധ ബസ് സ്‌റ്റോപ്പുകളില്‍ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പലര്‍ക്കും ഓഫിസുകളിലും സ്‌കൂളുകളിലുമെത്താന്‍ സമാന്തര സര്‍വീസുകളെ ആശ്രയിക്കേണ്ടിവന്നു.പുനലൂര്‍- ചിറയിന്‍കീഴ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കിങ്ങിണി എന്ന ബസിലെ കണ്ടക്ടര്‍ അന്‍സറിനാണ് കഴിഞ്ഞദിവസം പള്ളിയ്ക്കലില്‍ വച്ച് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സുനിലിനെ പിന്നീട് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാര്‍ പള്ളിക്കല്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും അക്രമം നടത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day