|    Nov 15 Thu, 2018 5:54 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്വകാര്യ ഫാമില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവതി മരിച്ച നിലയില്‍

Published : 7th November 2018 | Posted By: kasim kzm

മാള: പുത്തന്‍ചിറ പേന്‍തുരുത്തിലെ സ്വകാര്യ ഫാമില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ശരീരത്തില്‍ പരിക്കുകളോടെ മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ സ്വദേശിനി സുശീല (29)യെയാണ് പീറ്റര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഫാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മര്‍ദനമേറ്റതെന്നു സംശയിക്കുന്ന അടയാളങ്ങളും മുറിവുകളുമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് സുശീലയുടെ ഭര്‍ത്താവ് ബിനു ഒറോന്‍ (36)നെ മാള സിഐ ഭൂപേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. മറ്റൊരു ഇതര സംസ്ഥാന യുവാവും ഇവര്‍ക്കൊപ്പം താമസിച്ചിരുന്നതായി പറയുന്നു. പേന്‍തുരുത്തിലെ കോഴി, പന്നി ഫാമുകളിലെ തൊഴിലാളികളായിരുന്ന ഇവര്‍ താമസിച്ചിരുന്ന സ്ഥലത്ത് രക്തപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
മദ്യപിച്ചുള്ള തര്‍ക്കത്തിനിടയില്‍ ഉണ്ടായ മര്‍ദനത്തില്‍ സംഭവിച്ചതാണോയെന്നും സംശയിക്കുന്നുണ്ട്. സുശീലയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്നാണ് രാവിലെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കി തൃശൂര്‍ മെഡിക്കല്‍ കോളജ് അശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss