|    Jan 20 Sat, 2018 12:38 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്വകാര്യ കോളജുകളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കരുത്: കെഎംഎസ്എ

Published : 17th July 2016 | Posted By: SMR

കൊച്ചി: സെല്‍ഫ് ഫിനാന്‍സിങ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കരുതെന്നു കേരള സ്റ്റേറ്റ് സെല്‍ഫ് ഫിനാന്‍സിങ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎസ്എ). വിവിധ വിഷയങ്ങളിലായി സെല്‍ഫ് ഫിനാന്‍സിങ് കോളജുകളില്‍ 66,000ഓളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സീറ്റുകളിലേക്ക് പ്രവേശനം നടക്കാത്തതിനാല്‍ ജൂലൈ ആദ്യവാരം ആരംഭിക്കേണ്ട ക്ലാസുകള്‍ 27ലേക്കു മാറ്റിയതായും അവര്‍ പറഞ്ഞു. ക്യാപ് അലോട്ട്‌മെന്റ് സപ്തംബര്‍ 28 വരെ നീട്ടിയിരിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നഷ്ടമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കിയതായും കെഎംഎസ്എ ഭാരവാഹികള്‍ പറഞ്ഞു. ഭാരവാഹികളായ ടിസന്‍ തച്ചങ്കരി, എ എം കരീം, കെ എം മൂസ, ടി ടി ജോയി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day