|    Nov 21 Tue, 2017 1:23 pm
FLASH NEWS

സ്വകാര്യ കോടതികള്‍ പോലെ ബിജെപിയും സിപിഎമ്മും പ്രവര്‍ത്തിക്കുന്നു : തിരുവഞ്ചൂര്‍

Published : 2nd August 2017 | Posted By: fsq

 

പത്തനംതിട്ട: സ്വകാര്യ കോടതികള്‍ പോലെ ബിജെപിയും സിപിഎമ്മും പ്രവര്‍ത്തിക്കുകയാണെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മെഡിക്കല്‍ കോളജ് അഴിമതി ജൂഡീഷ്യല്‍ നിരീക്ഷണത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിന് മുമ്പില്‍ നടത്തിയ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി കാണിച്ചവരെ നിയമത്തിന് മുന്നില്‍ എത്തിക്കുന്നതിനു പകരം രേഖകള്‍ കൊടുത്ത ആളുകളെ  മുന്നില്‍ നിര്‍ത്തി  ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ബിജെപി നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡിസിസി പ്രസിഡന്റ്            ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് കെ ശിവദാസന്‍ നായര്‍, കെപിസിസി സെക്രട്ടറി  പഴകുളം മധു,  കെപിസിസി നിര്‍വാഹക സമിതി അംഗം മാലേത്ത് സരളാ ദേവി, സതീഷ് കൊച്ചുപറമ്പില്‍, ഡിസിസി ഭാരവാഹികളായ കെ കെ റോയിസണ്‍, എ സുരേഷ്‌കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, റിങ്കു ചെറിയാന്‍, അനില്‍ തോമസ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക