|    Jul 19 Thu, 2018 11:40 am
FLASH NEWS

സ്വകാര്യ കെട്ടിടത്തിന്റെ ട്രാന്‍സ്‌ഫോമര്‍ പൊതുസ്ഥലത്ത്; അപകടം തലയ്ക്കുമീതെ

Published : 22nd September 2017 | Posted By: fsq

 

കാസര്‍കോട്: സ്വകാര്യ വ്യക്തിയുടെ ഷോപ്പിങ് കോംപ്ലക്‌സിന് വേണ്ടി പൊതുസ്ഥലത്ത് വൈദ്യുതി അധികൃതര്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത് വിവാദമാകുന്നു. കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫിസ് പരിസരത്താണ് ട്രാന്‍സ്‌ഫോര്‍മറുള്ളത്. ഇതിന് മുന്‍വശമുള്ള സ്വകാര്യ ഷോപ്പിങ് കോംപ്ലക്‌സിന് വേണ്ടിയാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത്. നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന റോഡരികില്‍ അപകട നിലയിലാണ് ട്രാന്‍സ്‌ഫോര്‍മര്‍. വൈദ്യുതി വകുപ്പ് അധികൃതരും ഷോപ്പിങ് കോംപ്ലക്‌സ് ഉടമയും ഒത്തുകളിച്ചാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചതെന്നാണ് ആരോപണം. സ്വകാര്യ വ്യക്തികള്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുമ്പോള്‍ തങ്ങളുടെ കെട്ടിടത്തിന് സമീപം സ്ഥാപിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ച് ഏറെ തിരക്കുപിടിച്ച റോഡരികില്‍ ട്രാന്‍സ്‌ഫോര്‍മര്‍ വന്നതോടെ സമീപത്തെ വ്യാപാരികളും പോസ്റ്റ് ഓഫിസിലെ ജീവനക്കാരും ഇവിടെ തന്നെ പ്രവര്‍ത്തിക്കുന്ന പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലെ ജീവനക്കാരും ഭീതിയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ അഴിമതിആരോപണം ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്. പോസ്റ്റ് ഓഫിസ് പരിസരത്ത് ട്രാന്‍സ്‌ഫോര്‍മര്‍ വന്നതോടെ കെട്ടിടം പെയിന്റിങ് ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്ന തിരക്കേറിയ റോഡരികിലുള്ള ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കണമെന്നാണ് സമീപ വാസികളുടെ ആവശ്യം. ട്രാന്‍സ്‌ഫോര്‍മര്‍ ഉള്ളതിനാല്‍ റോഡ് വീതികൂട്ടാന്‍ പോലും സാധിക്കുന്നില്ല. ഈ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് മറ്റ് ഉപഭോക്താക്കള്‍ക്ക്കണക്ഷന്‍ നല്‍കിയിട്ടില്ല. ഇതുസംബന്ധിച്ച് ചിലര്‍ വിജിലന്‍സില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss