|    Oct 22 Sun, 2017 3:03 am

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം: ജനറല്‍ ആശുപത്രിയില്‍ വന്‍തിരക്ക്

Published : 15th July 2017 | Posted By: fsq

 

കാസര്‍കോട്്: പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ വേതന വര്‍ധന ആവശ്യപ്പെട്ട് സമരം തുടങ്ങിയതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ തിരക്ക്. കാസര്‍കോട്ടെ എട്ടോളം ആശുപത്രികളില്‍ നഴ്‌സുമാര്‍ സമരത്തിലായതോടെ പ്രവര്‍ത്തനം നിശ്ചലമായിട്ടുണ്ട്. ഇതോടെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ വന്‍തിരക്ക് അനുഭവപ്പെടുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും രോഗികളുടെ തിരക്ക് ഏറിയിട്ടുണ്ട്. കാഞ്ഞങ്ങാട്ട് നാല് ആശുപത്രികളിലാണ് നഴ്‌സുമാര്‍ സമരം നടത്തുന്നത്. ഉപ്പള, കുമ്പള, ബദിയടുക്ക മുളിയാര്‍, ഉദുമ പിഎച്ച്‌സികളിലും സിഎച്ച്‌സികളിലും രോഗികളുടെ വന്‍ തിരക്കാണ്. ആശുപത്രികളില്‍ രോഗികളുടെ വരവ് കൂടിയതോടെ പല രോഗികളേയും തറയിലാണ് അഡ്മിറ്റ് ചെയ്യുന്നത്. മറ്റു കേസുകള്‍ മംഗളൂരുവിലേക്ക് റഫര്‍ ചെയ്യുന്നുണ്ട്. പകര്‍ച്ചാപ്പനി അടക്കമുള്ളവ പടര്‍ന്നുപിടിക്കുമ്പോള്‍ ആശുപത്രികളില്‍ സൗകര്യമില്ലാത്തത് രോഗികളെ വലക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക