|    May 30 Tue, 2017 9:17 am

സ്വകാര്യ ആശുപത്രിയിലെ ചികില്‍സ: കേന്ദ്രത്തിന് നോട്ടീസ്

Published : 19th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്ന രോഗികള്‍ക്ക് നല്‍കുന്ന ചികില്‍സ സംബന്ധിച്ച് അവരെ ശുശ്രൂഷിക്കുന്ന ബന്ധുക്കളെ അറിയിക്കാന്‍ എന്തെങ്കിലും മാര്‍ഗനിര്‍ദേശങ്ങളുണ്ടോ എന്ന ചോദ്യത്തില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനോടും സുപ്രിംകോടതി ആവശ്യപ്പെട്ടു. ആറ് ആഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.
പശ്ചിമ ബംഗാളിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തന്റെ ഭാര്യ ഡോക്ടര്‍മാരുടെ അനാസ്ഥമൂലം മരിച്ചുവെന്നാരോപിച്ച് അസിത് ബരന്‍ മണ്ഡല്‍ എന്നയാള്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്.   രോഗിക്ക് എന്തു ചികില്‍സയാണ് ഡോക്ടര്‍മാര്‍ നല്‍കുന്നതെന്ന് ബന്ധുക്കള്‍ക്ക് അറിയാന്‍ കഴിയുന്നില്ലെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാണിച്ചത്. ചികില്‍സയിലെ അനാസ്ഥമൂലമാണ് രോഗിമരിച്ചതെങ്കില്‍ നഷ്ടപരിഹാരം തേടി ഉപഭോക്തൃ കോടതിയെ സമീപിക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day