|    Dec 15 Sat, 2018 5:01 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്വകാര്യ ആശുപത്രികളില്‍ സിസേറിയന്‍ കൂടുന്നതായി പഠനം

Published : 3rd December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ധനലാഭത്തിനായി ഇന്ത്യയിലെ സര്‍ക്കാരിതര ആശുപത്രികളില്‍ സിസേറിയന്‍ പ്രസവങ്ങള്‍ (ശസ്ത്രക്രിയയിലൂടെയുള്ള പ്രസവങ്ങള്‍) കൂടുന്നതായി പഠനം. വര്‍ഷത്തില്‍ 70 ലക്ഷം പ്രസവങ്ങള്‍ നടക്കുമ്പോള്‍ അതില്‍ 9 ലക്ഷം പ്രസവങ്ങളും അത്യാവശ്യ അവസരങ്ങളിലല്ല നടക്കുന്നതെന്ന് അഹ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് നടത്തിയ പഠനത്തില്‍ പറയുന്നു.
ഇത്തരത്തിലുള്ള പ്രസവങ്ങളിലൂടെ അമ്മയ്ക്ക് പാല്‍ കിട്ടിത്തുടങ്ങാന്‍ സമയമെടുക്കുന്നതായും നവജാതശിശുവിന് കുറഞ്ഞ തൂക്കവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്‍പ്പെടെയുള്ളവയും ഉണ്ടാവുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സ്വകാര്യ ആരോഗ്യരംഗവും ഇന്ത്യയില്‍ പ്രസവസമയത്തെ ശസ്ത്രക്രിയയിലെ നൂതന കണ്ടുപിടിത്തങ്ങളും, കൂടുതല്‍ കരുതലോ (റ്റൂ മച്ച് കെയര്‍, പ്രൈവറ്റ് ഹെല്‍ത്ത് കെയര്‍ സെക്ടര്‍ ആന്റ് സര്‍ജിക്കല്‍ ഇന്റര്‍വെന്‍ഷന്‍സ് ഡ്യൂറിങ് ചൈല്‍ഡ് ബര്‍ത്ത് ഇന്‍ ഇന്ത്യ) എന്നാണ് പഠനത്തിന് പേരിട്ടിരിക്കുന്നത്.
ഐഐഎംലെ അധ്യാപകനായ അംബരീഷ് ഡോങ്ക്‌റേയും ഗവേഷണ വിദ്യാര്‍ഥിയായ മിഥുല്‍ സുരാനയുമാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനായെത്തുന്ന സ്ത്രീകള്‍ പ്രസവത്തിനായി ശസ്ത്രക്രിയക്ക് വിധേയമാവുന്നതിനേക്കാള്‍ 13.5-14 ശതമാനം സ്വകാര്യ ആശുപത്രികളില്‍ പ്രസവത്തിനായെത്തുന്ന സ്ത്രീകള്‍ സിസേറിയന് വിധേയമാവുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. നാലാമത് ദേശീയ കുടുംബാരോഗ്യ സര്‍വേ റിപോര്‍ട്ടുകളും (എന്‍എഫ്എച്ച്എസ് 2015-16) പഠനത്തിന് ആധാരമാക്കിയിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 11.9 ശതമാനം സിസേറിയന്‍ പ്രസവങ്ങള്‍ നടക്കുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ 40.9 ശതമാനം സിസേറിയന്‍ പ്രസവങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss