|    Jun 25 Mon, 2018 11:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്വകാര്യ ആശുപത്രികളില്‍ചികില്‍സാനിരക്ക് നിശ്ചയിക്കാന്‍നിയമനിര്‍മാണം വേണം

Published : 13th December 2017 | Posted By: kasim kzm

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ ചികില്‍സാനിരക്ക് നിശ്ചയിക്കാന്‍ കര്‍ണാടക നിയമസഭ സ്വകാര്യ മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമഭേദഗതി ബില്ല് പാസാക്കിയ പശ്ചാത്തലത്തില്‍ കേരളവും അതേ മാതൃകയില്‍ നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. നിയമനിര്‍മാണം സംബന്ധിച്ച് ചീഫ് സെക്രട്ടറി ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ നിര്‍ദേശിച്ചു. കൊച്ചി നഗരസഭാ കൗണ്‍സിലറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. സ്വകാര്യ ആശുപത്രികളിലെ ചികില്‍സാ കൊള്ള അവസാനിപ്പിക്കു—ന്നതിന് പര്യാപ്തമായ നിയമനിര്‍മാണം നടത്തണമെന്ന് നിരവധി തവണ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയ്‌ക്കെത്തുന്ന സാധുക്കളെ വിവിധ ചികില്‍സാരീതികളുടെ പേരില്‍ കൊള്ളയടിക്കുന്ന പ്രവണത തുടരുകയാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.  നിയമനിര്‍മാണത്തിലൂടെ മാത്രമേ ഇത് തടയാനാവൂ. ജീവിക്കാനുള്ള അവകാശം ഭരണഘടനാദത്തമാണ്. നിയമനിര്‍മാണം വന്നാല്‍ സ്വകാര്യ ആശുപത്രികളിലെ ഫീസ് സര്‍ക്കാര്‍ നിശ്ചയിക്കും. എന്നാല്‍, ഇക്കാര്യത്തില്‍ കമ്മീഷന്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ അവഗണിക്കുന്നതായും ഉത്തരവില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss