|    Oct 20 Fri, 2017 9:49 pm
FLASH NEWS
Home   >  Kerala   >  

സ്വകാര്യ ആശുപത്രികളില്‍ ജോലിക്കു പോവില്ലെന്ന് നഴ്‌സിങ് വിദ്യാര്‍ഥികള്‍

Published : 17th July 2017 | Posted By: shins

കണ്ണൂര്‍: നഴ്‌സുമാരുടെ സമരം ശക്തമായതോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ ഉപയോഗിച്ച് ചികില്‍സ നടത്താനുള്ള കലക്ടറുടെ പദ്ധതി പാളി. തങ്ങളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാനുള്ള നീക്കത്തിനെതിരേ നഴ്‌സിങ് വിദ്യാര്‍ഥികളും സമരത്തിന് ഇറങ്ങിയതാണ് തിരിച്ചടിയായത്. നഴ്‌സിങ് വിദ്യാര്‍ഥികളെ ഉപയോഗിച്ച് സ്വകാര്യആശുപത്രികളിലെ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോവാനുള്ള നീക്കം മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഐഎന്‍എ ചൂണ്ടിക്കാട്ടി. രോഗികളുടെ ജീവന് ഭീഷണിയുയര്‍ത്തുന്നതാണ് ഈ നീക്കം. ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും ഐഎന്‍എ ഭാരവാഹികള്‍അ റിയിച്ചു.
തിങ്കളാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് ആദ്യവര്‍ഷ വിദ്യാര്‍ഥികളൊഴികെയുള്ളവര്‍ക്ക് അധ്യയനം നിര്‍ത്തിവയ്ക്കാനും ജോലിയില്‍ പ്രവേശിപ്പിക്കാനുമായിരുന്നു കലക്ടറുടെ നിര്‍ദേശം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക