|    Jan 21 Sat, 2017 10:06 am
FLASH NEWS

സ്വകാര്യ അരിമില്ലിലെ റെയ്ഡ്; ഇന്നലെ ഭക്ഷ്യയോഗ്യമല്ലാത്ത 60 ടണ്‍ അരി അളന്നു

Published : 11th January 2017 | Posted By: fsq

 

കോട്ടയം: റാണി ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ആര്‍പ്പൂക്കരയുള്ള റാണി റൈസ്മില്ലിനെ നെല്ലു സംഭരണ ചുമതലകളില്‍ നിന്ന് അരിയാക്കി കൈമാറുന്നത് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളില്‍ നിന്ന് ഒഴിവാക്കിയേക്കും. ഗോഡൗണില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഭക്ഷ്യയോഗ്യമല്ലാത്ത അരിയും നെല്ലും സിവില്‍ സപ്ലൈസ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്നലെ വിശദമായി പരിശോധിച്ച് കൃത്രിമം വ്യക്തമായ സാഹചര്യത്തിലാണിത്. ഭക്ഷ്യയോഗ്യമല്ല എന്നു ബോധ്യപ്പെടുന്ന റിജക്ടഡ് മുദ്ര പതിച്ച ചാക്കുകളില്‍ നിന്നായി 60 ടണ്ണോളം അരി ആദ്യ ദിവസം തൂക്കി മാറ്റി. ഇത്രത്തോളം ഭക്ഷ്യ യോഗ്യമല്ലാത്ത അരിയും നെല്ലും ഇനിയും അളന്നു തിട്ടപ്പെടുത്താന്‍ ശേഷിക്കുകയാണ്. ഇന്നും പരിശോധന തുടരും.ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ ഇവിടെ ശേഖരിച്ച അരിയുടെ മൂന്നു തരത്തിലുള്ള സാമ്പിളുകള്‍ ശേഖരിച്ചു. ഇവ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കീഴിലുള്ള കാക്കനാട്ടെ ലാബിലേക്ക് വിശദമായ പരിശോധനക്ക് ഇന്ന് അയക്കും. കൃത്രിമം വ്യക്തമായ സാഹചര്യത്തില്‍ അവശ്യ വസ്തു നിയമം അനുസരിച്ചും ഭക്ഷ്യയോഗ്യമല്ലാത്തതും മായം ചേര്‍ത്തതുമായ അരി വിതരണത്തിന് തയ്യാറാക്കിയതിന് ഭക്ഷ്യ സുരക്ഷാ ചട്ടപ്രകാരവും നിയമ നടപടികള്‍ ആരംഭിച്ചു.രഹസ്യ വിവരത്തെ തുടര്‍ന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.45 മുതല്‍ ആരംഭിച്ച റെയ്ഡിലാണ് 100 ടണ്ണിനടുത്ത് ഭക്ഷ്യയോഗ്യമല്ലാത്ത അരിയും നിലവാരം കുറഞ്ഞ നെല്ലും പിടിച്ചെടുത്തത്. കര്‍ഷകരില്‍ നിന്നു ശേഖരിക്കുന്ന നെല്ല് സംഭരിക്കുന്നതിനും കുത്തി അരിയാക്കി ചാക്കിലാക്കി കെമാറുന്നതിനും സിവില്‍ സപ്‌ളൈസ് വകുപ്പ് അടയാളപ്പെടുത്തിയിരിക്കുന്ന ഗോഡൗണിലായിരുന്നു റിജക്ടഡ് (ഭക്ഷ്യയോഗ്യമല്ല) എന്ന് മുദ്രചാര്‍ത്തിയ ആയിരക്കണക്കിന് ചാക്ക് അറപ്പുളവാക്കുന്ന അവസ്ഥയിലുള്ള അരി കണ്ടെത്തിയത്. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവന്നതാണ് അരി. കേരളത്തിലെ മില്ലുകളില്‍ നിന്നുള്ള റിജക്ടഡ് രേഖപ്പെടുത്തിയ അരിചാക്കുകളും ഗോഡൗണില്‍ കണ്ടെത്തിയിരുന്നു. കണ്ണി അടുപ്പമുള്ള വലിയ അരിപ്പയും യന്ത്രവും ഉള്‍പ്പെടുന്ന മിക്‌സിങ് മോട്ടോറും ഗോഡൗണില്‍ പ്രവര്‍ത്തിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക