|    Aug 20 Mon, 2018 6:44 am
FLASH NEWS
Home   >  Kerala   >  

സ്വകാര്യസ്ഥാപനത്തില്‍ വയര്‍ലെസ് സെറ്റുകള്‍ ; പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നു ?

Published : 6th August 2018 | Posted By: G.A.G

തിരുവനന്തപുരത്ത് സ്വകാര്യസ്ഥാപനത്തില്‍ നിന്നും പോലിസ് വയര്‍ലെസ് സെറ്റുകള്‍ കണ്ടെടുത്തു. തായ്‌ലന്‍ഡില്‍ നിന്നുള്ള രണ്ടു വയര്‍ലെസ് സെറ്റുകളാണ് ബൈക്ക് റൈഡും ട്രക്കിങ്ങും സംഘടിപ്പിക്കുന്ന കൈമനത്തെ ഒരു സ്ഥാപനത്തില്‍ നിന്നും നിന്നും പിടിച്ചെടുത്തത്. ലൈസന്‍സില്ലാതെയാണ് സ്വകാര്യ സ്ഥാപനം വയര്‍ലെസ് ഉപയോഗിച്ചു വന്നത്. പോലിസിന്റെ ടെലികമ്യൂണിക്കേഷന്‍ സെല്‍ ഇക്കാര്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലിസ് ഇവിടെ പരിശോധന നടത്തി.
മൂന്നുമാസമായി സെറ്റുകള്‍ ഉപയോഗിക്കുന്നു, ഇതുവരെ പൊലീസ് സന്ദേശങ്ങള്‍ ലഭിച്ചിട്ടില്ല എന്നാണ് സ്ഥാപനത്തിലെ ജീവനക്കാരന്‍ മൊഴി നല്‍കിയത്. എന്നാല്‍ പോലിസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍്ന്നിട്ടുണ്ടാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss