|    Oct 23 Tue, 2018 3:44 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്വകാര്യവല്‍ക്കരണ നയം : കേന്ദ്രനീക്കം കേരളത്തെ പ്രതികൂലമായി ബാധിക്കും- മന്ത്രി

Published : 25th May 2017 | Posted By: fsq

 

തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണ നയത്തിന്റെ ഭാഗമായി ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനും നഷ്ടത്തിലുള്ള സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നത് കേരളത്തെയാവുമെന്ന് മന്ത്രി എ സി മൊയ്തീന്‍. പൂട്ടേണ്ട സ്ഥാപനങ്ങളേതൊക്കെയാണെന്ന് നീതി ആയോഗ് കണ്ടെത്തിക്കഴിഞ്ഞു. സംസ്ഥാനതാല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നീക്കത്തിനെതിരേ യോജിച്ച ചെറുത്തുനില്‍പ്പ് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെയും പൊതുമേഖലയില്‍ നിലനിര്‍ത്തി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss