|    Oct 22 Mon, 2018 12:14 am
FLASH NEWS

സ്വകാര്യവല്‍ക്കരണത്തിനെതിരേ 1000 കേന്ദ്രങ്ങളില്‍ ജനസഭ

Published : 22nd September 2017 | Posted By: fsq

 

കണ്ണൂര്‍: ബാങ്കിങ്-പൊതുമേഖലാ സ്വകാര്യവല്‍ക്കരണത്തിനെതിരേ ആയിരം കേന്ദ്രങ്ങളില്‍ ജനസഭ. ജില്ലയിലെ ലൈബ്രറികളും പൊതുഇടങ്ങളും കേന്ദ്രീകരിച്ചാണ് ലൈബ്രറി കൗണ്‍സിലും വിവിധ ട്രേഡ് യൂനിയനുകളും ചേര്‍ന്ന് ജനസഭ സംഘടിപ്പിക്കുന്നത്. താലൂക്ക്, മേഖല, പഞ്ചായത്ത് സമിതികളും ജില്ലാ കോര്‍ ഗ്രൂപ്പും അക്കാദമിക് കൗണ്‍സിലും രൂപീകരിക്കും. ഒക്‌ടോബര്‍ അവസാന വാരം അഖിലേന്ത്യ നേതാക്കളെ പങ്കെടുപ്പിച്ചുള്ള വിപുലമായ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന ശില്‍പശാല ബെഫി സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ടോമി മൈക്കിള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, എന്‍സിബിഇ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എ രാഘവന്‍, ബിഎസ്എന്‍എല്‍യു സെക്രട്ടറി പി മനോഹരന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം മോഹനന്‍, കെ ജി സുധാകരന്‍, ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ ആര്‍ സരളാഭായി, ബെഫി ജില്ലാ സെക്രട്ടറി ടി ആര്‍ രാജന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, ബെഫി ജില്ലാ ജോയിന്റ് സെക്രട്ടറി അമല്‍ രവി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss