|    Jan 16 Mon, 2017 4:38 pm

ആറ്റിങ്ങല്‍ ബസ്സപകടം: മരണം രണ്ടായി

Published : 20th November 2015 | Posted By: G.A.G

തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് സ്വകാര്യബസ് താഴേക്കുമറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.ആറ്റിങ്ങല്‍ ഊരുപൊയ്ക സ്വദേശി അശ്വതി(16) ആണ് ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിരിക്കേ മരിച്ചത്.  അപകടത്തില്‍ വര്‍ക്കല മുട്ടപ്പലം റീന ഭവനില്‍ നമ്പീശന്‍ സുഭദ്ര ദമ്പതികളുടെ മകള്‍ അശ്വതി(17) ഇന്നലെ മരിച്ചിരുന്നു.

32 പേരെയാണ് അപകടത്തില്‍ പരിക്കുപറ്റിയതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. മംഗലപുരത്തു നിന്ന് ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന ഐശ്വര്യ എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ്സിന്റെ അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പാലത്തില്‍ നിന്നും തലകീഴായി മറിഞ്ഞ ബസ് വെള്ളമില്ലാത്ത ഭാഗത്തേക്ക് പതിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 87 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക