|    Apr 30 Sun, 2017 2:52 am
FLASH NEWS

സ്വകാര്യബസ് നിയന്ത്രണംവിട്ട് മൂന്നു കാറുകളിലും രണ്ടു ബൈക്കുകളിലും ഇടിച്ചു

Published : 4th November 2016 | Posted By: SMR

കൊച്ചി: സ്വകാര്യബസ് നിയന്ത്രണംവിട്ട് മൂന്നു കാറുകളിലും രണ്ടു ബൈക്കുകളിലും ഇടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ പള്ളുരുത്തി പാമ്പിനത്ത് വീട്ടില്‍ അന്‍വറിന്റെ(49)കാലിലെ എല്ലുപൊട്ടി. നിസാര പരിക്കേറ്റ മറ്റു മൂന്നുപേരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ എംജി റോഡിലെ അറ്റ്‌ലാന്റിസ് ജങ്ഷനു സമീപമാണ് അപകടം. തേവരയില്‍ നിന്ന് ആലുവയിലേക്കു പോവുകയായിരുന്ന പപ്പാളി എന്ന ബസാണ് അപകടത്തില്‍ പെട്ടത്. മുന്നില്‍ പോവുകയായിരുന്ന കാറിലാണ് ആദ്യമിടിച്ചത്. ഈ കാര്‍ തൊട്ടുമുന്നിലുണ്ടായിരുന്ന കാറിലിടിച്ചു. ഇരുകാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. കാറിലിടിച്ച് വീണ്ടും മുന്നോട്ടു നീങ്ങിയ ബസ് മറ്റൊരു കാറിലും ബൈക്കിലും ഇടിച്ചു. ഇതിനിടയില്‍ വേറൊരു ബൈക്ക് ബസ്സിനടിയില്‍പ്പെട്ടു. ടയറിനിടയില്‍ ബൈക്ക് കുരുങ്ങിയതോടെയാണു ബസ് നിന്നത്. ഈ ബൈക്കില്‍ സഞ്ചരിച്ചിരുന്ന അന്‍വര്‍ തലനാരിഴക്കാണ് രക്ഷപെട്ടത്.ബൈക്ക് യാത്രികരായിരുന്ന മട്ടാഞ്ചേരി സ്വദേശി ഫിറോസ്, ഫോര്‍ട്ട്‌കൊച്ചി സ്വദേശി നവാസ് എന്നിവരും ഒരു കാറിലെ യാത്രികയായ മട്ടാഞ്ചേരി സ്വദേശിനി ഷാമിലയുംആശുപത്രിയിലെത്തി പ്രഥമശുശ്രൂഷ നേടി. ഇവരുടെ പരിക്ക് നിസാരമായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.സംഭവത്തില്‍ ട്രാഫിക് പോലിസ് കേസെടുത്തിട്ടുണ്ട്. അപകടത്തെ തുടര്‍ന്നു പ്രദേശത്ത് കനത്ത ട്രാഫിക് ബ്ലോക്കുമുണ്ടായി. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നു കരുതുന്നതെന്ന് വെസ്റ്റ് ട്രാഫിക് പോലിസ് പറഞ്ഞു. കൂടുതല്‍ പരിശോധനയ്ക്കായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day