|    May 22 Tue, 2018 11:25 pm
FLASH NEWS

സ്വകാര്യബസ്സിന്റെ അമിതവേഗത : പോസ്റ്റില്‍ ഉരഞ്ഞ് യാത്രക്കാരന്റെ കൈ അറ്റു

Published : 16th June 2017 | Posted By: fsq

 

ശാസ്താംകോട്ട: സ്വകാര്യ ബസ്സില്‍ മകള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന മധ്യവയസ്‌കന്റെ ഇടതുകൈ മുട്ട് ഭാഗം വച്ച് പോസ്റ്റില്‍ തട്ടി അറ്റുതൂങ്ങി.—— പോരുവഴി, ശാസ്താംനട ഇടിക്കണ്ട മണ്ണൂര്‍തുണ്ടില്‍ വീട്ടില്‍ ഇബ്രാഹിംകുട്ടിക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.—— കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നോടെ കുന്നത്തൂരിലായിരുന്നു സംഭവം. കൊട്ടാരക്കര- ചവറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൗപര്‍ണിക ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന ആളാണ് അപകടത്തില്‍പ്പെട്ടത്. ബസ് കൊട്ടാരക്കരയില്‍ നിന്നും ചവറയ്ക്ക് വരവേ പിറകുവശത്തെ വാതിലിന് സമീപത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന ഇബ്രാഹിംകുട്ടിയുടെ ഇടതു കൈ കുന്നത്തൂര്‍ പാലത്തില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക്ക് പോസ്റ്റില്‍ ഉരഞ്ഞാണ് അപകടമുണ്ടായത്. എന്നാല്‍ അപകടം ഉണ്ടായത് െ്രെഡവര്‍ അറിഞ്ഞിരുന്നില്ലത്രേ. തുടര്‍ന്ന് പാലത്തിനു പടി ഞ്ഞാറ് കുന്നത്തൂര്‍ ആറ്റുകടവ് ജങ്ഷനില്‍ നിര്‍ത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രക്തം വാര്‍ന്ന് അവശനിലയിലായിരുന്നു.സ്വകാര്യ ബസ്സി െന്റ  പിന്നാലെ കെഎസ്ആര്‍ടിസി വേണാട് ബസ് ഉണ്ടായിരുന്നതിനാല്‍ അമിതവേഗതയില്‍ പാഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്ന് യാത്രക്കാര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss