|    Aug 15 Wed, 2018 7:54 pm
FLASH NEWS
Home   >  Editpage  >  Second edit  >  

സ്റ്റോമി ഡാനിയല്‍സ്

Published : 27th March 2018 | Posted By: kasim kzm

സ്‌റ്റെഫാനി ക്ലിഫോര്‍ഡിന് വയസ്സ് 39 ആയി. ഇതിനകം മൂന്നു ഭര്‍ത്താക്കന്മാരെ മൊഴിചൊല്ലി. കൗമാരക്കാരിയായ ഒരു മകളുണ്ട്. സ്വന്തം തൊഴിലില്‍ നിന്നു നല്ല വരുമാനവും പ്രശസ്തിയുമുണ്ട്. ഇപ്പോള്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വ്യക്തിയും അവര്‍ തന്നെ.
കാരണം, അവര്‍ പൊതുരംഗത്ത് അറിയപ്പെടുന്നത് പേരുകേട്ട നീലച്ചിത്രനടി എന്ന നിലയിലാണ്. സ്റ്റോമി ഡാനിയല്‍സ് എന്ന നാമധേയത്തിലാണ് അവരുടെ വിളയാട്ടം. നീലച്ചിത്രത്തില്‍ അഭിനയം മാത്രമല്ല, നൈറ്റ് ക്ലബ്ബിലെ തുണിയുരിഞ്ഞുള്ള ആട്ടവും അവരുടെ തൊഴിലിന്റെ ഭാഗമാണ്. അങ്ങനെയൊരു പരിപാടിയില്‍ വച്ചാണ് കുറേ വര്‍ഷം മുമ്പ് അല്‍പം പ്രായംചെന്ന ഒരു കക്ഷിയെ പരിചയപ്പെട്ടത്. വലിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍. പ്രായം 60 വയസ്സ്. അടുപ്പം കൂടിയതോടെ രണ്ടുപേരും കിടക്ക പങ്കുവയ്ക്കുകയും ചെയ്തു.
അന്നത്തെ കസ്റ്റമര്‍ ആണ് ഇന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. സ്റ്റെഫാനി ഇക്കഥയൊന്നും വിളിച്ചുപറയാതിരിക്കാന്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അവര്‍ക്ക് 1,30,000 ഡോളര്‍ ഡോണള്‍ഡ് ട്രംപിന്റെ അഭിഭാഷകന്‍ നല്‍കിയത്രേ. അതു തന്നെ പറ്റിക്കാനായിരുന്നുവെന്ന് ഇപ്പോള്‍ സ്‌റ്റെഫാനി പറയുന്നു. സ്റ്റെഫാനിയുടെ കഥ കേള്‍ക്കാന്‍ ടെലിവിഷന്‍ ചാനലുകള്‍ എത്ര കോടി വേണമെങ്കിലും കൊടുക്കാന്‍ തയ്യാറാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss