|    Feb 24 Sat, 2018 2:11 am
FLASH NEWS

സ്റ്റോപ് മെമ്മോ അവഗണിച്ചും പ്രവര്‍ത്തിച്ച വെള്ളക്കല്‍തേരി പാറമട പൂട്ടി

Published : 19th January 2017 | Posted By: fsq

 

നെടുങ്കണ്ടം: സ്റ്റോപ് മെമ്മോ കാറ്റില്‍പ്പറത്തി അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന പാറമട പൂട്ടിച്ചു. പാറ കയറ്റിയ വാഹനങ്ങളും പാറമടയില്‍ നിന്ന് റവന്യു അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. ജില്ലാകലക്്ടറുടെ സ്റ്റോപ്പ് മെമ്മോയ്ക്ക് അംഗീകരിക്കാതെ ചതുരംഗപ്പാറ വില്ലേജില്‍ വെള്ളക്കല്‍തേരിയില്‍ പ്രവര്‍ത്തിച്ച ഹൈറേഞ്ച് മെറ്റല്‍ ക്രഷറില്‍ നിന്നാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. നാല് ടിപ്പര്‍, മൂന്ന് ലോറി,എസ്‌കവേറ്റര്‍,കല്ലുകള്‍ വാഹനത്തില്‍ കയറ്റുന്ന ഹിറ്റാച്ചി, പിക്-അപ്പ് എന്നിവ കസ്റ്റഡിയിലെടുത്ത് ശാന്തന്‍പാറ പോലിസിന് കൈമാറി. ഇതില്‍ രണ്ടു ലോറിയില്‍ പാറപ്പൊടി കയറ്റിതായിരുന്നു. ജില്ലാ കലക്ടറ സ്‌റ്റോപ് മെമ്മോ നല്‍കിയിട്ടും പാറമട പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇത് സംബന്ധിച്ച്‌നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ദേവികുളം സബ്കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം പരിശോധന നടത്തി നടപടിയെടുക്കുകയായിരുന്നു. ചതുരംഗപ്പാറ വില്ലേജ് ഓഫീസ് പരിധിയില്‍ മൂന്ന് പാറമടകളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. ഉടുമ്പന്‍ചോല ഡപ്യൂട്ടി തഹസില്‍ദാര്‍ ലാലു യോഹന്നാന്‍, ചതുരംഗപ്പാറ വില്ലേജ് ഓഫിസര്‍ വിശ്വജിത്ത്്് കല്‍ക്കുന്തല്‍ വില്ലേജ് ഓഫിസര്‍ ഇ ഒ തോമസുകുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശാധന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss