|    Nov 21 Wed, 2018 1:33 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സ്റ്റേ ക്കെതിരേ സുപ്രിംകോടതിയെ സമീപിക്കും: നികേഷ് കുമാര്‍

Published : 10th November 2018 | Posted By: kasim kzm

കണ്ണൂര്‍: കെ എം ഷാജിയെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തതിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം വി നികേഷ്‌കുമാര്‍.
തിരഞ്ഞെടുപ്പുചട്ടം ലംഘിച്ച് വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുകയും വര്‍ഗീയപ്രചാരണം നടത്തുകയും ചെയ്‌തെന്നു കണ്ടെത്തി അയോഗ്യത കല്‍പിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. വിധിക്ക് സ്‌റ്റേ ലഭിച്ച നടപടി സ്വാഭാവികം മാത്രമാണ്. രണ്ടരവര്‍ഷമായി നടത്തുന്ന പോരാട്ടം ഇനിയും തുടരും. വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കാനുള്ള സാവകാശമാണു നല്‍കിയതെന്നാണു മനസ്സിലാക്കുന്നത്. കേസ് പരിഗണിക്കുന്ന ദിവസം വിശദമായി കോടതിയെ കാര്യങ്ങള്‍ അറിയിക്കും. അഴീക്കോട് മണ്ഡലത്തില്‍ ന്യായമായല്ല തിരഞ്ഞെടുപ്പു നടന്നത്. പ്രചാരണത്തിന്റെ തുടക്കം മുതല്‍ വ്യക്തിഹത്യചെയ്യുകയായിരുന്നുവെന്നും നികേഷ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss