|    Jan 20 Fri, 2017 11:52 pm
FLASH NEWS

സ്റ്റേഷന്‍ മര്‍ദ്ദനം: കണ്ണൂര്‍ ഡിവൈഎസ്പിക്ക് തടവും പിഴയും

Published : 13th August 2016 | Posted By: SMR

കണ്ണൂര്‍: സ്‌റ്റേഷനില്‍ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ യുവാവിനെ മര്‍ദ്ദിച്ചെന്ന കേസില്‍ പോലിസ് ഉദ്യോഗസ്ഥനെ 18 വര്‍ഷത്തിന് ശേഷം കോടതി ശിക്ഷിച്ചു. ഇപ്പോള്‍ കണ്ണൂര്‍ ഡിവൈഎസ്പിയായ പി പി സദാനന്ദനെയാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 10 മാസം തടവിനും 500 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
ആലക്കോട് അരങ്ങം സ്വദേശി കുന്നുംപുറത്ത് രവിയെ 1998 ആഗസ്ത് 30ന് രാവിലെ തളിപ്പറമ്പ് പോലിസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തുകയും അന്ന് എസ്‌ഐയായിരുന്ന സദാനന്ദന്‍ അകാരണമായി തടഞ്ഞുവച്ച് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണു കേസ്. പരാതിക്കാരന്‍ തളിപ്പറമ്പ് കോടതിയില്‍ ഇത് സംബന്ധിച്ച് സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു. അന്യായമായി തടഞ്ഞുവച്ചതിന് ഒരുമാസം തടവിനും 500 രൂപ പിഴയടക്കാനും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതിന് മൂന്ന് മാസം തടവിനും, ഭീഷണിപ്പെടുത്തിയതിന് 506(1) പ്രകാരം ആറ് മാസം തടവിനുമാണ് ശിക്ഷിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക