|    Aug 14 Tue, 2018 1:52 pm
FLASH NEWS

സ്റ്റേഷനുള്ളില്‍ സിപിഎം യോഗം; യുഡിഎഫ് പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഇന്ന്

Published : 14th September 2017 | Posted By: fsq

 

കമ്പളക്കാട്: പോലിസ് സ്‌റ്റേഷനുള്ളില്‍ സിപിഎം യോഗം ചേരുകയും പ്രസംഗിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ 10ന് കമ്പളക്കാട് പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തും. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് നിരവധി പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, സ്‌റ്റേഷനകത്ത് ഗുണ്ടാവിളയാട്ടം നടത്തിയ സിപിഎമ്മുകാര്‍ക്കെതിരേ ഇതുവരെ കേസെടുത്തിട്ടില്ല. പോലിസിനെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പ്രസംഗത്തെക്കുറിച്ച് തെളിവുകള്‍ സഹിതം ഉന്നത പോലിസ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ല. പരസ്യമായ നിയമലംഘനം നടത്തിയ സംഭവം സിപിഎമ്മുകാരെ രക്ഷിക്കുന്നതിനായി മൂടിവച്ച കമ്പളക്കാട് എസ്‌ഐയുടെയും മീനങ്ങാടി സിഐയുടെയും പേരില്‍ നടപടിയെടുക്കണം. സ്‌റ്റേഷനകത്ത് നിയമലംഘനം നടത്തിയ സിപിഎമ്മുകാരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് സ്‌റ്റേഷന്‍ മാര്‍ച്ച്. എം ഐ ഷാനവാസ് എംപി, ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പങ്കെടുക്കും. അതിനിടെ, ടൗണില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തുന്നതിന് പോലിസ് മൈക്ക് പെര്‍മിഷന്‍ നിഷേധിച്ചു. പോലിസ് നടപടി ധിക്കാരപരമാണെന്നു യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി അനുമതിക്കായി അപേക്ഷ നല്‍കിയത്. പൊതുയോഗം നടക്കുന്ന ദിവസമാണ് പോലിസ് അനുമതിയില്ലെന്ന് അറിയിച്ചത്. ഉച്ചഭാഷിണിക്ക് അനുമതി നിഷേധിക്കാനുള്ള കാരണം രേഖാപരമായി യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടില്ല. പോലിസുകാര്‍ സിപിഎമ്മിന്റെ പാദസേവകരായി മാറുന്നത് ശരിയായ നടപടിയല്ലെന്നു യോഗം കുറ്റപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss