സ്റ്റേഷനുകളില്‍ വൈഫൈ പരിഗണനയില്‍
Published : 27th April 2016 | Posted By: SMR
തിരുവനന്തപുരം: തിരുവനന്തപുരം, തൃശൂര്‍, കൊല്ലം റെയില്‍വേ സ്റ്റേഷനുകളില്‍ ഇന്റര്‍നെറ്റ് വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് മുന്‍ ഡിആര്‍എം സുനില്‍ ബാജ്പേയി.
പുതിയ ഡിആര്‍എം പ്രകാശ് ഭൂട്ടാനി സ്ഥാനമേറ്റെടുത്തുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. എറണാകുളം സ്റ്റേഷനില്‍ ഇതിനോടകം വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയം സെക്ഷനിലെ പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് താന്‍ പ്രാധാന്യം നല്‍കിയത്.
ചെങ്ങന്നൂര്‍- തിരുവനന്തപുരം സബര്‍ബന്‍ സര്‍വീസിന് നടപടികള്‍ തുടങ്ങാനായെങ്കിലും ഇനിയും വേഗം കൈവരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ റെയില്‍ വികസനം വേഗത്തിലാക്കാന്‍ റെയില്‍വേയും സംസ്ഥാന സര്‍ക്കാരും സംയുക്തമായി ആരംഭിച്ച സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ സംരംഭത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.