|    Mar 29 Wed, 2017 12:51 pm
FLASH NEWS

സ്റ്റേഷനില്‍ എത്തുന്നവര്‍ക്കു മര്‍ദ്ദനം; കടുത്ത ശിക്ഷ നല്‍കണം: പോലിസ് കംപ്ലയിന്റ് അതോറിറ്റി

Published : 6th August 2016 | Posted By: SMR

കൊച്ചി: പോലിസ് സ്റ്റേഷനുകളില്‍ എത്തുന്നവരെ ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കുന്ന പോലിസുകാര്‍ക്കു സ്ഥലംമാറ്റമല്ല കടുത്ത ശിക്ഷയാണ് നല്‍കേണ്ടതെന്ന് പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ്. ഹാര്‍ബര്‍ പോലിസിന്റെ മര്‍ദ്ദനമേറ്റ് എറണാകുളം ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ സുരേഷിന്റെ മൊഴി ആശുപത്രിയിലെത്തി രേഖപ്പെടുത്തിയതിനുശേഷമാണ് ചെയര്‍മാന്‍ ഇപ്രകാരം പറഞ്ഞത്.
കൊലപാതകക്കേസില്‍ പോലും അറസ്റ്റ് ചെയ്യുന്നവരെ ശിക്ഷിക്കാനുള്ള അധികാരം പോലിസിനില്ലെന്നും ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന സുരേഷിന് മെച്ചപ്പെട്ട ചികില്‍സാസൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ചെയര്‍മാന്‍ നിര്‍ദേശിച്ചു. ഏറ്റവും മോശമായ അവസ്ഥയാണ് സുരേഷിന്റേത്. ഇയാളെ വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലോ മറ്റോ എത്തിക്കണം. ചികില്‍സാ ചെലവിനായി ഇടക്കാല സഹായം അനുവദിക്കണമെന്നും ചെയര്‍മാന്‍ നിര്‍ദേശിച്ചു.
ഇയാളെ തല്ലിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കും. പൊതുജനങ്ങള്‍ക്കു നേരെയുണ്ടാവുന്ന ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കാനാണ് പോലിസ് കംപ്ലയിന്റ് അതോറിറ്റിയെ നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്‌ഐ ജോസഫ് സാജന്‍, അഡീഷനല്‍ എസ്‌ഐ പ്രകാശ്, സിപിഒ രാജീവന്‍ എന്നിവര്‍ സുരേഷിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണു സുരേഷിന്റെ കുടുംബം അതോറിറ്റിക്ക് നല്‍കിയ പരാതി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day