|    Aug 21 Tue, 2018 9:15 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്

Published : 25th June 2018 | Posted By: kasim kzm

ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) 2018 സപ്തംബര്‍ 16നു നടത്തും. ഈ പരീക്ഷ നടത്താന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയെയാണ്. സെറ്റ് ജൂലൈ 2018ന്റെ പ്രോസ്‌പെക്റ്റസും സിലബസും എല്‍ബിഎസ് സെന്ററിന്റെ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും ബിഎഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബിഎഡ് വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്‍ടിടിസി, ഡിഎല്‍ഇഡി തുടങ്ങിയ ട്രെയിനിങ് കോഴ്‌സുകള്‍ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്. എസ്്‌സി-എസ്ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാത്രം ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക് നിബന്ധനകള്‍ പ്രകാരം സെറ്റ് പരീക്ഷ എഴുതാം.
1. പിജി ബിരുദം മാത്രം നേടിയവര്‍ ബിഎസ് കോഴ്‌സ് അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്നവര്‍ ആയിരിക്കണം. 2. അവസാന വര്‍ഷ പോസ്റ്റ്ഗ്രാജ്വേറ്റ് കോഴ്‌സ് പഠിക്കുന്നവര്‍ക്ക് ബിഎസ് ബിരുദം ഉണ്ടായിരിക്കണം. 3. മേല്‍പ്പറഞ്ഞ നിബന്ധന പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവര്‍ അവരുടെ പിജി, ബിഎസ് പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തിയ്യതി മുതല്‍ ഒരു വര്‍ഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാന്‍സില്‍ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കുന്നതല്ല. ഈ പരീക്ഷയ്ക്ക് ഓണ്‍ലൈനായി ഈ മാസം 6 മുതല്‍ 30 വരെ രജിസ്റ്റര്‍ ചെയ്യുന്നതിനു വേണ്ടി ജനറല്‍, ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 750 രൂപയുടെയും, എസ്്‌സി, എസ്ടി, പിഡബ്ല്യൂഡി എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 375 രൂപയുടെയും ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്ന് ഡയറക്ടര്‍, എല്‍ബിഎസ് സെന്റര്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന രീതിയില്‍ എടുക്കേണ്ടതാണ്.
എസ്്‌സി, എസ്ടി, പിഡബ്ല്യൂഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ അപേക്ഷയോടൊപ്പം ഫീസ് ഇളവിനായി ജാതി, വിഭാഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പി ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (2017 ജൂണ്‍ 7 മുതല്‍ 2018 ജൂണ്‍ 30 വരെ പ്രാബല്യമുള്ളത്) അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പാസാവുന്ന പക്ഷം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദവിവരങ്ങല്‍ എല്‍ബിഎസ് സെന്ററിന്റെ വെബ്‌സൈറ്റിലെ പ്രോസ്‌പെക്റ്റസില്‍ നല്‍കിയിട്ടുണ്ട്. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും എല്‍ബിഎസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തിരിക്കണം.
ഇതിനുള്ള നിര്‍ദേശം പ്രോസ്‌പെക്റ്റസില്‍ വിശദമായി നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ പ്രിന്റൗട്ടും ഒറിജിനല്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റും തിരുവനന്തപുരം എല്‍ബിഎസ് സെന്ററില്‍ തപാലിലോ നേരിട്ടോ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ ഹാജരാക്കേണ്ട ആവശ്യമില്ല. ഓണ്‍ലൈനില്‍ ചെയ്ത അപേക്ഷകള്‍ അടുത്തമാസം 3ന് വൈകീട്ട് അഞ്ചിനു മുമ്പായി എല്‍ബിഎസ് സെന്ററില്‍ ലഭിച്ചിരിക്കണം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഈ മാസം 30ന് വൈകീട്ട് അഞ്ചിനു മുമ്പായി പൂര്‍ത്തിയാക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ ംംം.ഹയസെലൃമഹമ.രീാ, ംംം.ഹയരെലിൃേല.ീൃഴ  എന്നീ വെബ്‌സൈറ്റുകളില്‍ നിന്നു ലഭിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss