|    Feb 24 Sat, 2018 12:10 am
FLASH NEWS

സ്റ്റേജില്‍ കയറി ഗായികയ്ക്ക് പൂ കൊടുക്കാന്‍ ശ്രമം; തടയാനെത്തിയ പോലിസിന് മര്‍ദനം

Published : 10th January 2017 | Posted By: fsq

 

മാള: ഗാനമേളക്കിടെ സ്റ്റേജില്‍ കയറി ഗായികക്ക് പൂ കൊടുക്കാന്‍ ശ്രമം. തടയാനെത്തിയ പോലിസുകാര്‍ക്ക് മര്‍ദനം. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വെണ്ണൂര്‍ സ്വദേശികളായ കാച്ചപ്പിള്ളി ജോണ്‍സന്‍ (57), വെട്ടിയാടന്‍ സിജോ (37) എന്നിവരേയാണ് മാള പോലിസ് അറസ്റ്റ് ചെയ്തത്.  കേസിലെ മറ്റൊരു പ്രതിയായ സിജോയുടെ സഹോദരന്‍ റിജോ ഒളിവിലാണ്. പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പോലിസിനെ മര്‍ദിക്കല്‍ തുടങ്ങിയ കേസുകളില്‍ ഐപിസി 323, 332, 341, 348 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഞായറാഴ്ച രാത്രി 9.50 ഓടെയാണ് കേസിനാസ്പദമായ സംഭവം. വെണ്ണൂര്‍ സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് നടന്ന  പിന്നണി ഗായിക ജോല്‍സ്‌നയുടെ ഗാനമേളക്കിടെ ജോല്‍സ്‌നക്ക് പൂക്കള്‍ നല്‍കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. സ്റ്റേജിലേക്ക് കയറാന്‍ ശ്രമിച്ച ഇവരെ സ്ഥലത്തുണ്ടായിരുന്ന എഎസ്‌ഐ അരവിന്ദന്‍ തടഞ്ഞു. ഇതേതുടര്‍ന്ന് എഎസ്‌ഐയുടെ കൈ പ്രതികള്‍ പിടിച്ച് പിരിക്കുകയും തൊപ്പി തട്ടി തെറിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. ജോണ്‍സനേയും സിജോയേയും ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss