|    Jun 21 Thu, 2018 7:54 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരം

Published : 23rd May 2018 | Posted By: kasim kzm

ഇന്ത്യയുടെ ചെമ്പുവിപണിയുടെ 35 ശതമാനവും കൈപ്പിടിയിലൊതുക്കിയിരിക്കുന്ന കമ്പനിയാണ് ലണ്ടന്‍ ആസ്ഥാനമായ വേദാന്ത റിസോഴ്‌സസിന് കീഴിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പര്‍. ബിഹാര്‍ സ്വദേശി അനില്‍ അഗര്‍വാളാണ് വേദാന്തയുടെ ഉടമസ്ഥന്‍. ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് ഇവരുടെ പ്രധാന കയറ്റുമതി.
ഖനനം ചെയ്ത ചെമ്പുകൊണ്ടുള്ള ഇലക്ട്രോണിക് ഉപകരണഭാഗങ്ങളാണ് കമ്പനിയുടെ പ്രധാന ഉല്‍പന്നങ്ങള്‍. കൂടാതെ അലൂമിനിയം, സിങ്ക്, ലെഡ്, രാസവസ്തുക്കളായ സള്‍ഫ്യൂരിക് ആസിഡ്, ഫോസ്‌ഫോറിക് ആസിഡ് എന്നിങ്ങനെയുള്ള വസ്തുക്കളും ഇവിടെ ഉപയോഗിക്കുന്നതായാണ് റിപോര്‍ട്ട്. ഇവയുടെയെല്ലാം ഉപയോഗം മൂലം കമ്പനിയുടെ കീഴില്‍ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്ലാന്റുകളില്‍നിന്ന് ഉയരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാവുന്നതായാണ് നാട്ടുകാരുടെ പരാതി. പ്ലാന്റ് പൂട്ടണമെന്ന ആവശ്യം നിലനില്‍ക്കെ 25 വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കിനല്‍കുന്നതായുള്ള വാര്‍ത്ത പുറത്തുവന്നതോടെയാണ് പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss