സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നാം ടെസ്റ്റിനില്ല
Published : 22nd November 2016 | Posted By: SMR
മൊഹാലി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് കളിക്കില്ല. കാല്‍ക്കുഴയ്ക്കേറ്റ പരിക്കുമൂലമാണ് താരത്തിനു മൂന്നാം മല്‍സരം നഷ്ടമാവുന്നത്.
രണ്ടാം ടെസ്റ്റില്‍ നാലുവിക്കറ്റുമായി മികച്ച പ്രകടനമാണ് ബ്രോഡ് പുറത്തെടുത്തത്. മുംബൈയില്‍ നടക്കുന്ന നാലാം മ ല്‍സരത്തില്‍ തീര്‍ച്ചയായും കളിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് 30 കാരനായ ബ്രോഡ് ട്വിറ്ററിലൂടെ പറഞ്ഞു. ബ്രോഡിനു പകരം ക്രിസ് വോക്സിനെ മൂന്നാം മല്‍സരത്തില്‍ അവസരം ലഭിക്കും. കാല്‍ക്കുഴയ്ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് വോക്സ് രണ്ടാം മല്‍സരം കളിച്ചിരുന്നില്ല.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.