|    Sep 24 Sun, 2017 2:08 pm
FLASH NEWS

സ്റ്റുഡിയോയിലെ കവര്‍ച്ച: പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്

Published : 28th August 2016 | Posted By: SMR

മഞ്ചേരി: തിരുവാലിയിലെ സ്റ്റൂഡിയോ കൊള്ളയടിച്ച കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവും അരലക്ഷം പിഴയും.
മണ്ണാര്‍ക്കാട് മുല്ലശ്ശേരി ചേരിക്കാംപാടം മുബാറക്കലി (41)നെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍ ടി പ്രകാശ് ശിക്ഷിച്ചത്. സ്റ്റുഡിയോയില്‍ അതിക്രമിച്ചു കയറിയതിന് അഞ്ചുവര്‍ഷം കഠിന തടവ്, 30000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തെ അധിക തടവും മോഷണത്തിന് മൂന്നുവര്‍ഷം കഠിന തടവും, 20000 രൂപ പിഴയും, പിഴയടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവ് കൂടെ അനുഭവിക്കണം.
2013 ആഗസ്റ്റ് 14ന് പുലര്‍ച്ചെ 1.30നാണ് സംഭവം. തിരുവാലി തോടായം ചിത്രാലയയില്‍ സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്റ്റൂഡിയോ തകര്‍ത്ത് അകത്ത് കയറിയ പ്രതി രണ്ട് എല്‍സിഡി മോണിറ്ററുകള്‍, കംപ്യൂട്ടര്‍, നിക്കോണ്‍ കാമറയും കവര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക