|    Jan 19 Thu, 2017 8:49 pm
FLASH NEWS

സ്റ്റുഡന്റ് പോലിസ് ദിനാഘോഷം 27ന്

Published : 25th January 2016 | Posted By: SMR

തിരുവനന്തപുരം: കേരള പോലിസ് ആവിഷ്‌കരിച്ചിട്ടുള്ള സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതിയുടെ ആറാമത് ദിനാഘോഷങ്ങള്‍ തിരുവനന്തപുരത്ത് ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഈ മാസം 27ന് നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ദിനാഘോഷം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കുന്ന ഉദ്ഘാടന സെഷനില്‍ സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. വിവിധ സ്‌കൂളുകളില്‍ പുതുതായി തുടങ്ങുന്ന എസ്പിസി സ്‌കൂള്‍ പദ്ധതികളുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് നിര്‍വഹിക്കും.
സ്റ്റുഡന്റ് പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന എക്‌സിബിഷന്‍, കലാപരിപാടികള്‍ എന്നിവയും അരങ്ങേറും. രാവിലെ 9.30 മുതല്‍ സെഷനുകള്‍ ആരംഭിക്കും. കേരളത്തിലെ വിവിധ സ്‌കൂളുകളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 7,000ത്തോളം കേഡറ്റുകള്‍, ഇന്ത്യയുടെ വിവിധ സംസ്ഥാനത്തുള്ള മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക