|    Apr 24 Mon, 2017 8:48 pm
FLASH NEWS

സ്റ്റുഡന്റ് പോലിസ് കാഡറ്റ് കൂടുതല്‍ സ്‌കൂളുകളിലേക്ക്

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: ജില്ലാ സ്‌കൂള്‍തല ഉപദേശകസമിതികളുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സാധ്യതകള്‍ വിലയിരുത്തിയശേഷം സ്റ്റുഡന്റ് പോലിസ് കാഡറ്റ് പദ്ധതി കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഫണ്ടിന്റെ അപര്യാപ്തതകൊണ്ട് പദ്ധതി മുടങ്ങുന്ന സാഹചര്യമുണ്ടാവില്ല. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് കെഎസ് ശബരീനാഥിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്‍കി. നിലവില്‍ 526 സ്‌കൂളുകളിലായി 41,428 പോലിസ് കാഡറ്റുകളാണ് പദ്ധതിയിലുള്ളത്.
1,100 അധ്യാപകര്‍ കമ്മ്യൂണിറ്റി പോലിസ് വിഭാഗത്തിലും 1,100 ഡ്രില്‍ ഇന്‍സ്‌പെക്ടര്‍മാരുമുണ്ട്. പദ്ധതിപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി സര്‍ക്കാര്‍ നടപ്പുവര്‍ഷം 10.7 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
തുക മുഴുവന്‍ ചെലവഴിക്കുന്നതു സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി. യെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day