|    Aug 21 Mon, 2017 12:03 pm

സ്റ്റുഡന്റ് ഒളിംപിക് വോളി : കേരള ടീമില്‍ ഒമ്പത് പേര്‍ വാണിമേലില്‍ നിന്ന്‌

Published : 7th August 2017 | Posted By: fsq

 

വാണിമേല്‍:  25 മുതല്‍ മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നടക്കുന്ന ദേശീയ സ്റ്റുഡന്റ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന സംസ്ഥാന വോളിബോള്‍ ടീമിലേക്ക് വാണിമേലില്‍ നിന്ന് ഒമ്പ ത് പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. ബ്രദേഴ്‌സ് വാണിമേലിന്റെ താരങ്ങളാണ് ഇന്നലെ കോഴിക്കോട്ട് നടന്ന സെലക്ഷനില്‍ സംസ്ഥാന ടീമിനെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയത്. സംസ്ഥാന സീനിയര്‍ ടീമിലേക്ക് ആറു പേര്‍ക്കും ജൂനിയര്‍ ടീമിലേക്ക് മൂന്നു പേര്‍ക്കുമാണ് സെലക്ഷന്‍ ലഭിച്ചത്. ബ്രദേഴ്‌സ് വാണിമേലിന്റെ താരങ്ങളായ മുഹമ്മദ്, സര്‍ജിത്, സ്വരൂപ് ജോണി എന്നിവര്‍ ജൂനിയര്‍ വിഭാഗത്തിലും, ശുഐബ്, ജുനൈദ്, മുജീബ്, ജാബിര്‍, ജുസൈര്‍, ഷാനിദ്  എന്നിവര്‍ സീനിയര്‍ വിഭാഗത്തിലും കേരളത്തിന് വേണ്ടി ജഴ്‌സിയണിയും. ഇതാദ്യമായാണ് ഒരേക്ലബ്ബിലെ ഇത്രയധികം താരങ്ങള്‍ക്ക് ഒന്നിച്ച് സംസ്ഥാന ടീമിലെക്ക് സെലക്ഷന്‍ ലഭിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക