|    Mar 28 Tue, 2017 10:05 am
FLASH NEWS

സ്റ്റീവ് കോപ്പല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചായേക്കും

Published : 21st June 2016 | Posted By: SMR

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ഇംഗ്ലണ്ടിന്റെ മുന്‍ ദേശീയ താരവും മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ചുമായ സ്റ്റീവ് കോപ്പല്‍ നിയമിതനായേക്കും.
സ്റ്റീവുമായി ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് വിവരം. നിലവില്‍ സ്ഥാനങ്ങളൊന്നുമില്ലാത്തതിനാല്‍ പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച സ്റ്റീവ് കോപ്പല്‍ ഇന്ത്യയിലെത്തും. ഈ ചര്‍ച്ചകള്‍ക്കു ശേഷം ടീം അധികൃതരുടെ ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാവും. അറുപതുകാരനായ സ്റ്റീവ് 30 വര്‍ഷമായി പരിശീലന രംഗത്തുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day