|    Oct 18 Wed, 2017 2:57 pm
FLASH NEWS
Home   >  News now   >  

സ്റ്റീവന്‍ ജെറാഡ് ഇംഗ്ലണ്ട് കോച്ചായേക്കും

Published : 3rd July 2016 | Posted By: sdq

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ലിവര്‍പൂള്‍ താരവുമായിരുന്ന സ്റ്റീവന്‍ ജെറാഡ് ഇംഗ്ലണ്ട് കോച്ചായേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഇംഗ്‌ളീഷ് സ്‌പോര്‍ട്‌സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ ലാ ഗാലക്‌സിക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ജെറാഡ് ഒരു കളിക്കാരനെന്ന നിലയില്‍ ഇത് തന്റെ അവസാന വര്‍ഷമായിരിക്കുമെന്നു കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.

28 വര്‍ഷം ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനോപ്പം ഉണ്ടായിരുന്ന ജെറാഡിനെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടു വരാനുള്ള ചര്‍ച്ചകള്‍ ലിവര്‍പൂള്‍ മാനേജര്‍ നേരത്തെ നടത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക