|    Jun 18 Mon, 2018 1:27 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സ്റ്റിയറിങ് കമ്മിറ്റിയിലേക്ക് കപില്‍ ദേവ്‌

Published : 14th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കളിക്കാരുടെ സംഘടന രൂപീകരിക്കുന്നതിനുള്ള സ്റ്റിയറിങ് കമ്മിറ്റിയിലേക്ക് കപില്‍ ദേവിന്റെ പേര് നിര്‍ദേശിച്ച് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ്. നിലവില്‍ ജി കെ പിള്ള മാത്രം അംഗമായ നാലംഗ സമിതിയിലേക്കാണ് കപില്‍ ദേവിന്റെ പേര് നിര്‍ദേശിക്കപ്പെട്ടത്. നേരത്തെ അനില്‍ കുംബ്ലെ, ഡയാന എഡുല്‍ജി, മൊഹീന്ദര്‍ അമര്‍നാഥ്, ജി കെ പിള്ള എന്നിവരുടെ പേരുകള്‍ ലോഥ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇതില്‍ ഇന്ത്യന്‍ പരിശീലകനായി സ്ഥാനമേറ്റെടുത്ത അനില്‍ കുംബ്ലെ കമ്മിറ്റിയില്‍ നിന്ന് പിന്മാറി. സിഒഎയുടെ ഭാഗമായതോടെ ഡയാനയും, താല്‍പര്യക്കുറവ് മൂലം മൊഹീന്ദര്‍ അമര്‍നാഥും തല്‍സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് അറിയിച്ചതോടെ ജി കെ പിള്ള മാത്രം ശേഷിക്കുകയായിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ കപില്‍ ദേവിനൊപ്പം മുന്‍ ടെസ്റ്റ് ഓപണര്‍ അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, മുന്‍ തമിഴ്‌നാട് വിക്കറ്റ് കീപ്പര്‍ ഭാരത് റെഡ്ഡി എന്നിവരുടെ പേരുകളാണ് സിഒഎ നിര്‍ദേശിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss