|    Nov 19 Mon, 2018 1:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്റ്റാലിന് പിന്നില്‍ ഡിഎംകെ ഒറ്റക്കെട്ട്; പാര്‍ട്ടി അധ്യക്ഷനാവും

Published : 15th August 2018 | Posted By: kasim kzm

ചെന്നൈ: ഡിഎംകെയില്‍ പിന്‍ഗാമിയുദ്ധത്തിന് സാധ്യതയുണ്ടെന്ന സൂചന നിലനില്‍ക്കെ, പാര്‍ട്ടി ഒറ്റക്കെട്ടായി വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന് പിന്നില്‍ അണിനിരന്നു. ഇതോടെ സ്റ്റാലിന്‍ പാര്‍ട്ടി അധ്യക്ഷനാവുമെന്ന് ഉറപ്പായി. പാര്‍ട്ടിയെ നയിക്കാന്‍ സ്റ്റാലിന് എല്ലാ പ്രാപ്തിയുമുണ്ടെന്ന് എം കരുണാനിധിയുടെ സഹപ്രവര്‍ത്തകനും ഡിഎംകെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ദുരൈമുരുകന്‍ പറഞ്ഞു. കരുണാനിധിയുടെ ദേഹവിയോഗത്തില്‍ അനുശോചിക്കാന്‍ വിളിച്ചുകൂട്ടിയ പാര്‍ട്ടി നിര്‍വാഹക സമിതിയുടെ അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റാലിന്‍ ഡിഎംകെ അധ്യക്ഷനാവാന്‍ പോവുകയാണെന്നും അദ്ദേഹത്തിന്റെ ഉത്തരവുകള്‍ അനുസരിക്കാന്‍ അണികള്‍ തയ്യാറെടുത്തിരിക്കുകയാണെന്നും ദുരൈമുരുകന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss