|    Oct 23 Mon, 2017 11:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്റ്റാലിന് നന്ദി പറഞ്ഞ് ജയലളിത

Published : 25th May 2016 | Posted By: SMR

ചെന്നൈ: തന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്തതിനു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഡിഎംകെ നേതാവ് സ്റ്റാലിന് നന്ദി പറഞ്ഞു. അദ്ദേഹത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. പതിവിനു വിരുദ്ധമായി അണ്ണാ ഡിഎംകെയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സ്റ്റാലിന് പിന്‍നിരയില്‍ ഇരിപ്പിടം നല്‍കിയതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സ്റ്റാലിനെ ജയലളിത അപമാനിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം ഡിഎംകെ നേതാവ് കരുണാനിധി ആരോപിച്ചത്. ഡിഎംകെ-അണ്ണാ ഡിഎംകെ നേതാക്കള്‍ പൊതുവേദികള്‍ പങ്കിടുന്നതും പരസ്പരം ആശംസ അര്‍പ്പിക്കുന്നതും അപൂര്‍വമായി മാത്രമേ സംഭവിക്കാറുള്ളൂ.
പ്രോട്ടോകോള്‍ പ്രകാരം നിയമസഭാംഗങ്ങള്‍ക്കു മാറ്റിവച്ച ഇരിപ്പിടമാണ് സ്റ്റാലിന് നല്‍കിയത്. സ്റ്റാലിന്‍ പങ്കെടുക്കുന്നുവെന്ന് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന് പ്രോട്ടോകോള്‍ നോക്കാതെ മുന്‍നിരയില്‍ ഇരിപ്പിടം നല്‍കുമായിരുന്നുവെന്നും ജയലളിത പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക