|    Feb 21 Tue, 2017 12:52 pm
FLASH NEWS

സ്റ്റാലിന്‍ കലൈഞ്ജറുടെ പിന്‍ഗാമി

Published : 20th October 2016 | Posted By: Navas Ali kn

kaunas-stalin

കരുണാനിധിക്കുശേഷം തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വം മകന്‍ സ്റ്റാലിന്‍ ഏറ്റെടുക്കും. സ്റ്റാലിനാണ് തന്റെ പിന്‍ഗാമിയെന്ന് കരുണാനിധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 92കാരനായ കരുണാനിധി ഇപ്പോഴും സജീവ രാഷ്ട്രീയത്തില്‍ തന്നെയുണ്ട്. മകന്‍ സ്റ്റാലിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചുവെങ്കിലും താന്‍ രംഗത്തു നിന്നും പിന്‍മാറിയിട്ടില്ലെന്നും കരുണാനിധി പറഞ്ഞു. പാര്‍ട്ടിയിലെ ഭിന്നിപ്പു കാരണം മാറ്റിനിര്‍ത്തപ്പെട്ട സ്റ്റാലിന്റെ സഹോദരന്‍ അഴഗിരിക്ക് ഇതോടെ ഡിഎംകെ നേതൃത്വത്തിലെത്താനുള്ള സാധ്യത തീര്‍ത്തും നഷ്ടമായി.
63കാരനായ സ്റ്റാലിനെ പിന്‍ഗാമിയാക്കുന്ന കാര്യം ഒരു വാരികക്കു നല്‍കിയ അഭിഭുഖത്തിലാണ് കരുണാനിധി വ്യക്തമാക്കിയത്. യുപിഎ സഖ്യത്തില്‍ അംഗമായിരിക്കെ അതില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള കരുണാനിധിയുടെ തീരുമാനമാണ് അഴഗിരി പാര്‍ട്ടിയില്‍ നിന്നും അകലാന്‍ കാരണമായത്. യുപിഎയില്‍ നിന്നും ഡിഎംകെ വിട്ടുനിന്നതോടെ അഴഗിരിക്ക് കേന്ദ്രമന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ശ്രീലങ്കയില്‍ തമിഴര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയായിരുന്നു ഡിഎംകെ സഖ്യത്തില്‍ നിന്നും പുറത്തുപോയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 162 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക