|    Apr 26 Wed, 2017 12:01 am
FLASH NEWS

സ്റ്റാര്‍ ഗ്രൂപ്പിനെതിരേ കേബിള്‍ ടിവി ഫെഡറേഷന്‍

Published : 22nd November 2016 | Posted By: SMR

കൊച്ചി: കേരള കേബിള്‍ ടിവി ഫെഡറേഷനു കീഴിലുള്ള ഹെഡ്എന്‍ഡുകളില്‍ നിന്ന് ഏഷ്യാനെറ്റ് ഉള്‍െപ്പടെയുള്ള സ്റ്റാര്‍ ഗ്രൂപ്പ് ചാനലുകള്‍ ഒഴിവാക്കിയതിനെതിരേ ഫെഡറേഷന്‍ ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുന്നു. ഈ മാസം 24ന് എറണാകുളത്തെ ഏഷ്യാനെറ്റിന്റെ ഓഫിസിലേക്കാണ് മാര്‍ച്ച്.
ഈ മാസം 18നു രാത്രി 11.30 മുതല്‍ ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള സ്റ്റാര്‍ ഗ്രൂപ്പ് ചാനലുകള്‍ കേരള കേബിള്‍ ടിവി ഫെഡറേഷനു കീഴിലുള്ള ഹെഡ്എന്‍ഡുകളില്‍ ഓഫ് ചെയ്തിരിക്കുകയാണ്. യാതൊരുവിധ മുന്നറിയിപ്പും നല്‍കാതെയാണ് സ്റ്റാര്‍ ഗ്രൂപ്പ് അധികൃതര്‍ ചാനലുകള്‍ ഓഫ് ചെയ്തിരിക്കുന്നത്. ട്രായിയുടെയോ ടെലികോം ഡിസ്പ്യൂട്ട്‌സ് സെറ്റില്‍മെന്റ് ആന്റ് അപ്പലറ്റ് ട്രൈബ്യൂണലിന്റെയോ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നടപടിയെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇ ജയദേവന്‍, ആര്‍ സുനില്‍കുമാര്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day