|    Jan 20 Fri, 2017 11:37 am
FLASH NEWS

സ്റ്റാര്‍ട്ടിങ് പോയിന്റ് തകര്‍ന്നു; ഓപണ്‍വാട്ടര്‍ മല്‍സരവും

Published : 15th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ഒളിംപിക്‌സ് ഓപണ്‍ വാട്ടര്‍ നീന്തല്‍ മല്‍സരങ്ങളുടെ സ്റ്റാര്‍ട്ടിങ് പോയിന്റ് പ്ലാറ്റ്‌ഫോം തകര്‍ന്നു. ഇന്നു മല്‍സരങ്ങള്‍ നടക്കാനിരിക്കെയാണ് കോപ്പാ കബാന ബീച്ചില്‍ സജ്ജീകരിച്ച വേദിയുടെ പ്ലാറ്റ്‌ഫോം തകര്‍ന്നത്.
സംഭവത്തിന്റ പശ്ചാത്തലത്തില്‍ മല്‍സരം സംബന്ധിച്ച സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിനായി സംഘാടകസമിതി അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. മല്‍സരവേദിയില്‍ മാറ്റംവരുത്തുന്നതടക്കം മീറ്റിങില്‍ ചര്‍ച്ചയാവും. ഓപണ്‍ വാട്ടര്‍ നീന്തല്‍ മല്‍സരത്തിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ബീച്ചിലെത്തിയ സ്പാനിഷ് നീന്തല്‍ സംഘമാണു വേദിയുടെ ദയനീയാവസ്ഥ കണ്ടെത്തിയത്.
മല്‍സരത്തിനായുള്ള പകരം സംവിധാനങ്ങള്‍ ഒളിംപിക്‌സ് കമ്മിറ്റി ഉടന്‍തന്നെ ഏര്‍പ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നതായി സ്പാനിഷ് സംഘത്തിന്റെ മേധാവി കിക്കോ ഹാര്‍വെസ് പ്രതീക്ഷ പ്രകടിപ്പിച്ചു. തകര്‍ന്ന പ്ലാറ്റ്‌ഫോമിന്റെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും മറ്റും നീക്കംചെയ്യുന്നതിനായുള്ള നടപടികള്‍ ഒരുക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക