|    May 27 Sat, 2017 3:42 pm
FLASH NEWS

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സൈബര്‍പാര്‍ക്ക് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു

Published : 14th July 2016 | Posted By: SMR

കോഴിക്കോട്: സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഐടി വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കാനുമായി കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. ഈമാസം 15,16 തിയ്യിതികളിലാണ് ഹാക്കത്തോണ്‍ നടക്കുകയെന്ന് സൈബര്‍ പാര്‍ക്ക് സിഇഒ ആര്‍ അജിത് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രണ്ട് റൗണ്ടുകളിലായി നടക്കുന്ന ഹാക്കത്തോണില്‍ 20 ടീമുകളെയാണ് ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും. ഇവരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന വിജയിക്ക് ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 50,000 രൂപയും 25,000 രൂപയും സമ്മാനമായി നല്‍കും.
കോര്‍പ്പറേറ്റ് സ്‌പോണ്‍സറുള്ള ഒന്നാം സമ്മാനം നേടിയ ടീമിന് സൈബര്‍ പാര്‍ക്കില്‍ ആറ് മാസത്തേക്ക് 400 ചതുശ്ര അടി പ്ലഗ് ആന്റ് പ്ലേ സ്ഥലം സൗജന്യമായി അനുവദിക്കും. ഐടി വ്യവസായ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടുന്ന പാനലാണ് വിജയികളെ നിശ്ചയിക്കുക. മുന്നിട്ടു നില്‍ക്കുന്ന 250 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐടി വ്യവസായ മേഖലയില്‍ ഏറെ പ്രധാന്യമുള്ള നാസ്‌കോം അംഗീകൃത സ്‌കോര്‍ കാര്‍ഡ് നല്‍കുന്നതായിരിക്കും.
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനും അതെങ്ങനെ പ്രവര്‍ത്തക്ഷമമാക്കാമെന്ന് വിശദീകരിക്കാനും കൂടാതെ പദ്ധതികള്‍ക്ക് നിക്ഷേപകരെ കണ്ടെത്താനും അവസരമുണ്ടാവും. ഹാക്കോണിന്റെ സമാപനം കുറിച്ച്‌കൊണ്ട് വന്‍കിട ഐടി ലീഡര്‍ഷിപ്പ് മീറ്റും സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ രാജ്യത്തെ 25 ഇടത്തര ഐടി കമ്പനികളിലെ സിഇഒമാരും അഞ്ച് വന്‍കിട കമ്പനികളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും മീറ്റില്‍ പങ്കെടുക്കും.
സൈബര്‍ പാര്‍ക്കിലെ ആദ്യ ഐടി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഹാക്കത്തോണിലൂടെ കോഴിക്കോട് എന്ന സ്ഥലത്തിന് കൂടുതല്‍ പ്രചാരം നേടികൊടുക്കുകയെന്ന ലക്ഷ്യവുമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അനില്‍ ബാലന്‍, എന്‍ ബിജേഷ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day