|    Dec 15 Sat, 2018 5:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ വിശുദ്ധി സംരക്ഷിക്കണം: മന്‍മോഹന്‍ സിങ്

Published : 29th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നോട്ടുനിരോധനം കാര്‍ഷിക മേഖലയിലുണ്ടാക്കിയ പ്രതിഫലനം സംബന്ധിച്ച കൃഷിമന്ത്രാലയത്തിന്റെ റിപോര്‍ട്ട് പരസ്യപ്പെടുത്തിയ പാ ര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നടപടിയില്‍ കമ്മിറ്റി അംഗം കൂടിയായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് വിയോജിപ്പ്. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ വിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതാണെന്നും ചട്ടങ്ങള്‍ പാലിക്കണമെന്നും മന്‍മോഹ ന്‍ സിങ് പറഞ്ഞു. ഈ റിപോര്‍ട്ട് സംബന്ധിച്ച് തന്നോട് പലരും പത്രസമ്മേളനത്തില്‍ ചോദിച്ചിരുന്നു. ഞാന്‍ അതേക്കുറിച്ച് മറുപടി പറഞ്ഞില്ല. കമ്മിറ്റിയുടെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും ചട്ടങ്ങള്‍ പാലിക്കണമെന്നുമുള്ള നിലപാടാണ് തനിക്കുള്ളത്. മന്‍മോഹന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എം വീരപ്പമൊയ്‌ലിയാണ് സമിതിയുടെ അധ്യക്ഷന്‍. റിപോര്‍ട്ട് മൊയ്‌ലി തന്നെ ട്വിറ്ററില്‍ പരസ്യപ്പെടുത്തിയിരുന്നു. ഇതിനെതിരേ ജാര്‍ഖണ്ഡില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ മുമ്പാകെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. ഇതിന് പിന്നാലെയാണ് മന്‍മോഹന്‍ നിലപാട് വ്യക്തമാക്കിയത്. സമിതിയെ മൊയ്‌ലി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ഇതു കമ്മിറ്റിയുടെ അന്തസ്സ് ഇല്ലാതാക്കിയെന്നും കമ്മിറ്റി അംഗം കൂടിയായ ദുബെ നോട്ടീസില്‍ ആരോപിച്ചു. നോട്ടുനിരോധനം രാജ്യത്തെ കര്‍ഷകരെ ഗുരുതരമായി ബാധിച്ചെന്ന കൃഷിമന്ത്രാലയത്തിന്റെ റിപോര്‍ട്ട് മോദി—ക്ക് വേണ്ടി തിരുത്തിയതായി കഴിഞ്ഞദിവസം പുറത്തുവന്നത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. നിരോധനം കര്‍ഷകര്‍ക്കു തിരിച്ചടിയായെന്നത് മാറ്റി ഗുണകരമായെന്ന തിരുത്തലാണ് വരുത്തിയത്.
തിരുത്തിയ റിപോര്‍ട്ട് കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ലമെന്ററി സമിതിയില്‍ അവതരിപ്പിച്ചു. തുടര്‍ന്നാണ് റിപോര്‍ട്ട് പുറത്താവുന്നത്. റിപോര്‍ട്ട് പുറത്തുവിടുന്നതിനൊപ്പം കാര്‍ഷികമേഖലയെ നോട്ടുനിരോധനം ദോഷകരമായി ബാധിച്ചെന്ന് മൊയ്‌ലി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss