|    Jan 24 Tue, 2017 4:46 am

സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്എതിരായ ഫയല്‍ മുക്കി

Published : 19th October 2016 | Posted By: Abbasali tf

പത്തനംതിട്ട: നഗരസഭയുടെ അവധിക്കാല പഠനക്യാംപ് നടത്തിയതില്‍ ക്രമക്കേട് ഉണ്ടെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണനെതിരേ തയ്യാറാക്കിയ റിപോര്‍ട്ട് പൂഴ്ത്തി. മുന്‍ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം സി ഷെരീഫിന്റെ ഭാര്യയും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ബീനാ ഷെരീഫിനെതിരേയാണ് ക്രമക്കേട് നടത്തിയതായി ആരോപണം ഉയര്‍ന്നത്. മേടത്തുമ്പികള്‍ എന്ന പേരില്‍  കഴിഞ്ഞ മേയ് 11,12 തിയ്യതികളില്‍ ടൗണ്‍ ഹാളിലാണ് ക്യാംപ് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 22ന് കൂടിയ തീരുമാനത്തിലാണ്  കുട്ടികള്‍ക്കായി ക്യാംപ് നടത്താന്‍ തീരുമാനിച്ചത്. 100 പേര്‍ ക്യാംപില്‍ പങ്കെടുത്തെന്ന് കാണിച്ച് 23,826 രൂപ ചെലവഴിച്ചതായി കാണിച്ച് വ്യാജ വൗച്ചര്‍ ഉണ്ടാക്കി നഗരസഭയുടെ പണം തട്ടിയെടുത്തതായി ആണ് ആരോപണം ഉയര്‍ന്നിരുന്നത്. ക്യാംപില്‍ പങ്കെടുത്ത നൂറ് പേര്‍ക്ക് ഉച്ചഭക്ഷണം, ലഘു ഭക്ഷണം തുടങ്ങിയവ നല്‍കിയ ഇനത്തില്‍ തുക ചെലവഴിച്ചെന്നാണ് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി നഗരസഭയക്ക് നല്‍കിയ കണക്ക്. എന്നാല്‍ ഈ ക്യാംപില്‍ അന്‍പത് പേര്‍ മാത്രമാണ് പങ്കെടുത്തതെന്ന് നഗരസഭ ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഇത്തരത്തില്‍ രണ്ടു ദിവസം നടത്തിയ പരിപാടിയില്‍  നൂറു പേരുടെ തുക വ്യാജ രേഖ ഉണ്ടാക്കി തട്ടിപ്പ് നടത്തിയതായ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന്  വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ  മിനിറ്റ്‌സ് ബുക്ക് ഓഡിറ്റ് ആവശ്യപ്പെട്ടെങ്കിലും നാളിതുവരെയായിട്ടും ഹാജരാക്കിയിട്ടില്ല.  ഉച്ചഭക്ഷണത്തിന് 13,000 രൂപയും ലഘുഭക്ഷണ ചെലവ് ഇനത്തില്‍ 2400 രൂപയുമാണ്  കാണിച്ചിരിക്കുന്നത്. ഭക്ഷണം വാങ്ങിയതിനായി ഹോട്ടല്‍ ബില്ലുകളോ മറ്റോ ഹാജാരാക്കിയിട്ടില്ല.  പകരം ചിറ്റൂര്‍ വാര്‍ഡ് കുരുവിക്കാട്ടില്‍  ഹുസൈബയുടെ പേരിലാണ് ഉച്ചഭക്ഷണത്തിനായി , ഇതേ വാര്‍ഡിലുള്ള  റഷീദയുടെ പേരിലാണ് ലഘുഭക്ഷണത്തിനുള്ള  വൗച്ചര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ മുപ്പതിനായിരത്തോളം രൂപയുടെ തിരിമറിയാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കിയ വൗച്ചറുകള്‍  സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന് കാട്ടി നഗരസഭ സെക്രട്ടറി എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പിനെ മറികടന്നാണ് തുക പാസാക്കി നല്‍കിയത്. എന്നാല്‍ ഇതിനെതിരേ ഭരണപക്ഷ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ക്യാംപ് നടത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ ചില  കൗണ്‍സിലിര്‍മാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കിടയില്‍  ആരോപണം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ കൗണ്‍ലര്‍മാരുടെ പേരില്‍ ആരോപണം ഉയര്‍ന്നതോടെയാണ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തട്ടിപ്പ് സംബന്ധിച്ച് ചര്‍ച്ച് നടത്താനും പ്രതിപക്ഷം തയ്യാറാവാതിരുന്നതെന്നാണ് സൂചന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക