|    Oct 23 Mon, 2017 1:36 pm
FLASH NEWS

സ്റ്റാച്യുവിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നതില്‍ ട്രാഫിക്കിന്റെ ഇരട്ടനീതി

Published : 4th April 2016 | Posted By: SMR

തൃപ്പൂണിത്തുറ: കിഴക്കേകോട്ട ജങ്ഷനില്‍നിന്നും സ്റ്റാച്യുവിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നതില്‍ ട്രാഫിക്കിന്റെ ഇരട്ടനീതി. ഈ ഭാഗത്ത് ഇരുചക്രവാഹന മുള്‍പ്പെടെയുള്ളവ കടത്തിവിടാതെ ട്രാഫിക് പോലിസ് കര്‍ശന നിയമമായിരുന്നു ഏറെ നാള്‍ നടപ്പാക്കിയിരുന്നത്. എന്നാല്‍ കുറച്ച് നാളുകളായി പോലിസ് ഈ നിയമം കണ്ടില്ലെന്ന് നടിക്കുകയാണ്. പോലിസിനു തോന്നുന്നവരെ നിയമം തെറ്റിച്ചു കടത്തിവിടുന്നതായിട്ടാണ് പരാതി. പോലിസിന്റെയും ഹോം ഗാര്‍ഡിന്റെയും മുന്നിലൂടെയാണ് വാഹനങ്ങള്‍ പായുന്നത്. എന്നാല്‍ ചില വാഹനങ്ങള്‍ തടയുകയും മറ്റ് ചില വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്യും. രാത്രികാലങ്ങളില്‍ ഈ വണ്‍വേ തെറ്റിച്ചുവരുന്ന വാഹനങ്ങള്‍ അപകടത്തിന് കാരണമാവുന്നു. സ്റ്റാച്യുറോഡ് വഴി കിഴക്കേകോട്ട വൈക്കം റോഡിലേക്ക് വരുന്ന കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ഈ വണ്‍വെ തെറ്റിച്ചുള്ള വാഹനങ്ങളുടെ വരവ് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍ നോ എന്‍ട്രി ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം കാറ്റില്‍ പറത്തിയാണ് യാത.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക